ഭദ്രൻ…. ടോ തന്റെ സി. ഐ എവിടെ പോയി കിടക്കുവാടോ കോപ്പൻ
ഭദ്രൻ ഉറക്കെയാണ് വിളിച്ചു ചോദിക്കുന്നത്.. ഇത് കേട്ടതും ശേഖരന്ന് വിറയ്ക്കാൻ തുടങ്ങി അയാൾ മനോജിന്റെ മുഖത്തേക് നോക്കി. മനോജിന് ഒരു കുസലും ഇല്ല പക്ഷെ അയാൾ എഴുന്നേറ്റ് ഭദ്രന്റെ അടുത്തേക് പോയി.
ശേഖരൻ… ഭഗവാനെ ഇവൻ കത്തിക്ക് മൂർച്ഛ കൂട്ടുവണലോ…
മനോജ് ഭദ്രൻ ഇരിക്കുന്നിടത്തു എത്തി
മനോജ്… എന്ത് പറ്റി സാർ
ഭദ്രൻ… എന്തു പറ്റാൻ എവിടെ ടോ തന്റെ സി ഐ അയാളെ എപ്പോളാ കെട്ടിഎടുക്കുക ഇങ്ങനെയാണെങ്കിൽ അയാളോട് തറവാട്ടിൽ വന്നു എന്റെ മൊഴി എടുക്കാൻ പറഞ്ഞമതി ഞാൻ പോണു ഭദ്രൻ എഴുന്നേൽക്കാൻ പോയതും
മനോജ്.. സർ ഒരു 15 മിനിറ്റ് ഉള്ളിൽ വരുമെന്ന പറഞ്ഞത് ഞാനിപ്പോ അത് ശേഖർ സാറിനോട് പറഞ്ഞിട്ടുള്ളൂ ഭദ്രൻ അവിടെത്തന്നെ ഇരുന്നു
ഭദ്രൻ…. എടോ ഇവിടെ ഒരു ഫാൻ ഉണ്ട് അത് കറങ്ങുന്നില്ല ഇവിടെയാണ് എങ്കിൽ മൂത്ര മണത്തു എനിക്കു ഇരിക്കാൻ പറ്റുന്നില്ല. നോക് പിന്നെ ആ ബാത്റൂമിന്റെ വാതിൽ തുറന്നു കിടക്കുന്നു ഛേ
. മനോജ്.. സാർ ഫാൻ കംപ്ലൈന്റ് ആയിട്ട് കുറച്ചായി അത് മാറ്റി തരാം എന്ന് പറഞ്ഞിട്ടുണ്ട് പിന്നെ ബാത്റൂം വാതിലിന്റെ കൊള്ളുത് പോയി കിടക്കുവാ പിന്നെ സാർ നിങ്ങൾ ഓക്കേ കൊടുത്ത സ്ഥലത്ത് ആണ് പോലീസ് സ്റ്റേഷൻ പണിതത് എങ്കിലും ഇവിടുത്തെ കാര്യംങൾ എല്ലാം സർക്കാർ ചിലവിൽ അല്ലെ നടക്കുക നിങ്ങളെ പോലെ കീരീടം വെക്കാത്ത രാജാക്കന്മാർ ഉണ്ടായാലും ഇവിടുത്തെ ചിലവുകൾ സർക്കാർ തന്നെ നോക്കണ്ടേ അവിടുന്ന് ബില്ല് പാസ്സ് ആയി വന്നാലേ ഇതൊക്കെ മാറു പിന്നെ ഇങ്ങനത്തെ കാര്യം ഓക്കേ പിപി ഊതി നടക്കാൻ പറ്റുമോ സാർ..
അയാൾ ഒരു മുറുക്കത്തോടെ മനോജിനെ നോക്കി….
പിന്നെ മൂത്രം ഒന്നും മണക്കുന്നില്ലല്ലോ സാറേ . മനോജ് ഒന്നും ആഞ്ഞുവലിച്ചു
ഭദ്രൻ.. തന്റെ മൂക്ക് ഓക്കേ ചത്ത് കിടക്കുവായിരിക്കും മണത്തിട്ടും വയ്യ
മനോജ്.. സാർ നിക്ക് ഞാൻ ശേഖരൻ സാർ ന്നെ ഒന്നും വിളിക്കട്ടെ മനോജ് കൈ കട്ടി ശേഖരനെ വിളിച്ചു ശേഖരൻ ഒന്നും പേടിച്ചു എഴുന്നേറ്റ് അവരുടെ അടുത്തേക് പോയി…