നിങ്ങൾ മുതലാളിമാർ തന്നെ തൊഴിലാളികളെ പോലെ 7 മണിക്കും 6 മണിക്ക് ഓക്കേ എഴുന്നേറ്റ് ഓടേണ്ട കാര്യം ഉണ്ടോ ഒരു 10 മണിക്ക് പോയ മതി കോടി കണക്കിന് ഇല്ലേ ചേട്ടാ പിന്നേ എന്തിനാ ഇങ്ങനെ ടൈം നോക്കാതെ ഉള്ള ഓട്ടം ചേട്ടൻ ഫുഡ് ഓക്കേ കഴിച്ചു ഒരു 10 മണിക്ക് പോയ മതി
ശേഖരൻ…. എന്നിട്ടും വേണം 3 മണിക്കൂർ ലേറ്റ് ആയതിന്റെ മൊത്തം ഷെയറും അവര് എനിക്കു തരാൻ
ഈ ഡീൽ നടക്കുന്നത് തന്നെ എന്റെ ആരോഗ്യം ശരീരവും കൂടുതൽ ചീത്ത ആവാതിരിക്കാൻ ആണ് നീ പോയി ഭദ്രനെ വിളിച്ചേ
സാവിത്രി.. ചേട്ടൻ ഉറങ്ങുവാ ഇന്നലെ എപ്പോഴാ കിടന്നേ ഓർമ ഇല്ല ഇവിടെ ഇന്നലെ മൊത്തം അടി പിടി ആയിരുന്നു അമ്മയുടെ വക കുറേ കുറ്റം പറച്ചിലും അതും ഇതും ഓഹോ ഒന്നും പറയണ്ട
അല്ല ചേട്ടൻ ഉറങ്ങിലെ കണ്ണ് ഓക്കേ ചുവന്നു കിടക്കുന്നു.
ശേഖരൻ… ഇന്നലെ ഉറക്കം ഇല്ലാത്ത രാത്രി ആയിരുന്നു അല്ല അവൻ എഴുന്നേറ്റിലെ എന്റെ പോന്നു പെങ്ങളെ നീ അവനെ വിളി അല്ല ഞാൻ പോയി വിളികാം നീ മാറി യേ
സീത… മാമാ…….
ശേഖരൻ… അയ്യോ മാമന്റെ മുത്ത് എഴുന്നേറ്റോ ചക്കരേ എന്തിനാ ഇത്ര നേരത്തെ ഓക്കേ എഴുനേറ്റെ മോക്ക് ഒരു 10 മണി ആയിട്ട് എഴുനേറ്റ പോരെ. അവൾ വന്ന് ശേഖരനെ കെട്ടിപിടിച്ചു അയാൾ അവൾക്ക് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു എന്നിട്ട് പോക്കറ്റിൽ നിന്ന് പേൽസ് എടുത്ത് അതിൽ നിന്ന് 2000 രൂപ എടുത്തു അവൾക് കൊടുത്ത് ശേഖരൻ… മാമൻ ധൃതിയിൽ വന്നത് കൊണ്ടു ആണ് ചോക്ലേറ്റ് വാങ്ങാൻ മറന്നത് മോള് ഇതിന് പോയി ചോക്ലേറ്റ് വാങ്ങിക്കോ കേട്ടോ
സീത.. മാമാ പെണ്ണ്കുട്ടികൾ അതിരാവിലെ എഴുന്നേൽക്കണം എന്നാ അച്ഛമാ പറഞ്ഞെ എന്നാലേ കുടുബത്തിതിൽ ഐശ്വര്യവും ശ്രെയസും ഉണ്ടാകു പോലും
അവൾ പെട്ടന്ന് മുഖം വീർപ്പിച്ചു ഞാൻ മാമനോട് പിണക്കമാ എന്നെ പറ്റിച്ചില്ലേ ടൂർ കൊണ്ടുപോകാം എന്ന് പറഞ്ഞു