പാർവ്വതി പരിണയം 2 [അഗ്നി]

Posted by

 

അവന്റെ നിൽപ്പ് കണ്ട് മുഖത്ത് ഇത്തിരി ഗൗരവം വരുത്തി ടീച്ചർ ചോദിച്ചു…

 

അവൻ മെല്ലെ മുഖം അവരുടെ നേരെ ഉയർത്തി…

 

പ്രേതേകിച്ച് ഭാവം ഒന്നും കാണിക്കാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി…

 

ഒന്നും മിണ്ടാതെ അവൻ നിന്നപ്പോൾ വീണ്ടും അവൾ പറഞ്ഞു –

 

“മ്മ്… പരിചയപ്പെടുത്തുന്നില്ലേ… അതോ താൻ ഇനി ഫേമസ് ആയ വല്ല സെലിബ്രേറ്റിയാണോ…”

 

അവള് ശങ്കരനെ ഇട്ട് താളിച്ചു…

 

അവന് അത് കേട്ട് ചൊറിഞ്ഞു വന്നെങ്കിലും ഒരു വിധം കണ്ട്രോൾ ചെയ്ത് പറയാൻ തുടങ്ങി-

 

“മൈ… മൈ… നെയിം…”

 

പറഞ്ഞ് വന്നപ്പോൾ ചെക്കന് ഇത്തിരി വിക്കലും വിറയലും ഒക്കെ വന്നു…

 

അത് കേട്ടതേ പെണ്ണുംപിള്ള അടുത്ത കോട്ടും കൊടുത്തു…

 

“തനിക്ക് വിക്ക് ഉണ്ടോ…”

 

“ഇല്ല…”

 

“ഡോ… ഒരു എംകോം വിദ്യാർത്ഥി സ്വന്തം പേര് പറയാൻ ഇത്രേം പാട് പെടുന്നത് നാണക്കേട് ആണ്…”

 

ഇത്‌ കേട്ട് ശങ്കരന് ആണേൽ ഭൂമി പിളർന്നു താഴേക്ക് പോകാൻ ആണ് തോന്നിയത്…

 

മനസ്സിൽ തെറിയും വിളിച്ചു അവൻ ഒന്ന് ശ്വാസം എടുത്ത് വിട്ട് അവളെ നോക്കി…

 

എന്നിട്ട് ദൃഡതയോടെ പറഞ്ഞു –

 

“ഐ ആം ശിവ് ശങ്കർ…”

 

പിന്നെ അവന്റെ ഡീറ്റൈൽസും…

 

എല്ലാം കേട്ട് ഒരു പുഞ്ചിരിയോടെ കിളി പോയിരുന്ന സുനിമോനേ പരിചയപ്പെടാൻ അവൾ നോട്ടം മാറ്റി…

 

സുനിമോനും ബാക്കി ടീംസും പേരും വിവരങ്ങളും ഒക്കെ പറഞ്ഞപ്പോളേക്കും പരിചയപ്പെടൽ മഹാമഹം അവസാനിച്ചു…

 

അത് കഴിഞ്ഞതും പർവ്വതിയുടെ മധുര ശബ്ദം ക്ലാസ്സിൽ മുഴങ്ങി…

 

“അപ്പോൾ ആദ്യ ദിവസായോണ്ട് ഇന്ന് ഇനി ക്ലാസ്സ്‌ എടുക്കുന്നില്ല… ”

 

അവൾ പറയുന്നതിന്റെ ഇടക്ക് തന്നെ സുനിമോന്റെ പുച്ഛമിട്ടുള്ള ഡയലോഗ് വന്നു –

 

“അല്ലേ ഇനി ഇപ്പോ എന്തോ ഉണ്ടാക്കാനാ… ഒരു മണിക്കൂർ ഉള്ള പീരിയഡിലെ 35 മിനിറ്റ് പരിചയപ്പെട്ടു തീർത്ത്… ബാക്കി ഉള്ള പത്ത് മിനിറ്റ് മലർത്താൻ പോകുന്നില്ല എന്ന്… ടൈപ്പിക്കൽ ടീച്ചേർസ്…”

Leave a Reply

Your email address will not be published. Required fields are marked *