പാർവ്വതി പരിണയം 2 [അഗ്നി]

Posted by

 

“ആണേൽ നിനക്ക് കൊള്ളാം… ഇല്ലേ നീ ഒറ്റക്ക് കൊള്ളും… കട്ടായം…”

 

കിഷുവും സുനിയും അവനെ ഇരുത്തി നോക്കി അതും പറഞ്ഞു നിർത്തി…

 

**********

 

വീട്ടിൽ ചെന്ന് കയറിയതും ശങ്കരൻ വെരുക്കിനെ പോലെ സ്വസ്ഥത ഇല്ലാതെ നടപ്പായി…

 

അന്നേ ദിവസം അവൻ പോളിങ് നടത്താൻ പോലും റൂമിൽ നിന്ന് ഇറങ്ങിയില്ല…

 

ആകെ ഒരു വെപ്രാളം…

 

അങ്ങനെ ആ ദിവസം ഫോണിൽ പോലും കുത്തി ഇരിക്കാതെ, റൂമിന് വെളിൽ ഇറങ്ങാതെ അവൻ കഴിച്ചുകൂട്ടി…

 

അമ്മ ഇടക്ക് തിരക്കി വന്നു എങ്കിലും സുഖം ഇല്ല എന്ന സ്ഥിരം ഉടായിപ്പ് പല്ലവി അവനും തട്ടി വിട്ടു…

 

കണ്ണടച്ചാൽ അവന്റെ മനസ്സിൽ അവളുടെ ആ മുഖമാണ്… ആ പുഞ്ചിരിയാണ്… പിന്നെ…

 

ആ താലി ഉയർത്തിപ്പിടിച്ചുള്ള നിൽപ്പും…

 

******

 

കട്ടില് കണ്ടാൽ ശവം ആയിരുന്ന ചങ്കരനെ നിദ്രദേവി അന്നേ ദിവസം കണ്ടില്ല എന്ന് നടിച്ചു…

 

പക്ഷെ അവൻ അറിഞ്ഞിരുന്നില്ല-

 

“This was just a beginning… His sleepless days are coming…”

 

(ഇതൊരു തുടക്കം മാത്രമായിരുന്നു എന്ന്… ഉറക്കമില്ലാത്ത രാത്രികൾ വരാൻ പോകുന്നതേയുള്ളു എന്നും…കൂടെ ആ ചടപടാച്ചി ബിജിഎം ഇട്ട് വായിക്കണം…)

 

********

 

പൊതുവെ വായിനോക്കാനും കളക്ഷൻ എടുക്കാനും നേരത്തെ പോയിരുന്ന ചങ്കരൻ അന്ന് പതിവിലും നേരത്തെ പോയി…

 

പക്ഷെ ആവേശത്തിൽ നേരത്തെ വച്ച് പിടിച്ചപ്പോൾ കോളേജ് തുറക്കുന്നതിനെ പറ്റി ആശാൻ ചിന്തിച്ചിരുന്നില്ല എന്നത് മറ്റൊരു കാര്യം…

 

ചെന്നപ്പോൾ തന്നെ നൈസ് ആയിട്ട് ചെക്കൻ ഒന്ന് ആസ്സായി…

 

കോളേജ് ഗേറ്റിന്റെ മുന്നിൽ എത്തിയപ്പോൾ ആണ് അത് തുറന്നിട്ടില്ല എന്ന് പോലും അറിയുന്നത്…

 

ഇതെന്താ തുറക്കാത്തെ എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് സെക്യൂരിറ്റി നിന്ന ചേട്ടൻ അങ്ങോട്ടേക്ക് വന്നത്…

 

അങ്ങേരെ കണ്ടതെ ചെക്കൻ ഒരു ചോദ്യം –

 

“എന്താ ചേട്ടാ ഗേറ്റ് തുറക്കാത്തെ…”

Leave a Reply

Your email address will not be published. Required fields are marked *