എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]

Posted by

സ്റ്റെല്ല :-അജി…. കല്യാണം കൊണ്ട് നീ എന്താ ആഗ്രഹിക്കുന്നത്..?

ഞാൻ :-ജീവിതത്തിൽ ഒരു കൂട്ട്…

സ്റ്റെല്ല :-കുട്ടികൾ..

ഞാൻ :-ഹാ…അത് എത്ര വേണമെന്ന് നമുക്ക് ആലോചിച്ച് തീരുമാനിക്കാം 😌

സ്റ്റെല്ല:-അജി.. എനിക്ക് നിന്റെ കുട്ടികളുടെ അമ്മ ആകാൻ സാധിക്കില്ല..

ഞാൻ :-🙄

ഒന്നും മനസിലാക്കാതെ ഞാൻ അവളെത്തന്നെ നോക്കി ഇരുന്നു.

സ്റ്റെല്ല :-സത്യമാണ്. തമാശ പറഞ്ഞതല്ല..

ഞാൻ :-മനസ്സിലായില്ല..!

“8 വർഷം മുൻപ് എനിക്ക് സർവിക്കൽ കാൻസർ സ്ഥിരീകരിച്ചു.. അതിന്റെ ഭാഗമായി എന്റെ സെർവിക്സും യൂട്രസ്സും റിമൂവ് ചെയ്തു.. എനിക്ക് ജീവിതത്തിൽ ഒരിക്കലും അമ്മ ആകാൻ കഴിയില്ല”

സ്റ്റെല്ല വിങ്ങി പൊട്ടി കരയാൻ തുടങ്ങി..

എന്ത് പറയണമെന്നറിയാതെ ഞാൻ മരവിച്ചവിടെ ഇരുന്നു.

ഒടുവിൽ കരയിലിരിക്കുന്ന സ്റ്റെല്ലയുടെ എതിരെ ഞാൻ പൂളിൽ ഇറങ്ങി നിന്നു..

“ഏയ്.. പൊന്നേ.. കരയാതെ…ഇങ്ങോട്ട് നോക്ക്..” എങ്ങനെയൊക്കെയോ അവളുടെ മുഖത്ത് നിന്നും കൈ തട്ടി മാറ്റി ഞാൻ പറഞ്ഞു.

“സ്റ്റെല്ല…. Will you marry me..?”

അവൾ കലങ്ങിയ കണ്ണുകൾ കൊണ്ട് എന്റെ കണ്ണുകളിലേക്ക് തന്നെ പ്രതീക്ഷയോടെ നോക്കി നിന്നു.

“തമാശ അല്ല.. സഹതാപം കൊണ്ടുമല്ല.. ഇന്നലെ ഞാൻ എന്ത് തീരുമാനം എടുത്തോ…അതെ തീരുമാനത്തിൽ തന്നെയാണ് ഞാനിപ്പോഴും…

“പക്ഷെ.. ടാ.. നീ നന്നായി ആലോചിക്ക്.. എനിക്ക് നിന്റെ കുട്ടികളെ ഒരിക്കലും 🥺..

“മതി നിർത്തു…ജീവിതത്തിൽ ഒരുപാട് വേർപിരിയൽ അനുഭവിച്ച വ്യക്തിയാണ് ഞാൻ. അച്ഛൻ, അമ്മ.. അങ്ങനെ…ഒടുവിൽ ജീവിതത്തിൽ ഇഷ്ടപെട്ട പെണ്ണിനോട് ആ സ്നേഹം പറയാൻ പറ്റാതെ അവളും പോയി…എനിക്കിപ്പോൾ ജീവിതത്തിൽ ഒരു കൂട്ട് ആണ് ആവശ്യം

“പക്ഷെ കുട്ടികൾ..?🥺

“ഒന്ന് നിർത്തടി.. നമുക്ക് നമ്മൾ മതി.. ഇനി കുട്ടികൾ വേണം എന്ന് തോന്നിയാൽ നമ്മൾ ദത്ത് എടുക്കും.. ഈ ലോകത്ത് ഒരുപാട് അനാഥപ്പിള്ളേരുണ്ട്…അവർക്കൊരു ജീവിതം കൊടുക്കും..

“ഇപ്പോൾ ഇങ്ങനൊക്കെ പറയും.. ജീവിതത്തിലേക്ക് കടക്കുമ്പോൾ വേറെ രീതിയിലാകും.. കുറ്റപ്പെടുത്തലുകൾ കേൾക്കാൻ എനിക്കാവില്ല.. നിന്റെ ജീവിതം ഞാൻ തുലച്ചു എന്നാവും..

“ഞാൻ മനസ്സിൽ തട്ടിയാണ് പറയുന്നത്. എനിക്ക് നിന്നെ വിട്ട് കളയാനാകില്ല..

സ്റ്റെല്ല വീണ്ടും പൊട്ടിക്കരയൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *