എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]

Posted by

“ഹേയ്….”

ഞാൻ തിരിഞ്ഞു നോക്കി.. “റെബേക്കാ ”

…ഞാൻ മനസ്സിൽ പറഞ്ഞു.

അവൾ ഷോപ്പിംഗ് കഴിഞ്ഞുള്ള വരവാണെന്ന് തോനുന്നു, കൈയിൽ ബാഗ് ഒക്കെ ഉണ്ട്. അവളെ കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസം കിട്ടി. ഞാനവളെ സ്നേഹത്തോടെ പോയി കെട്ടിപിടിച്ചു നിന്നു. അവളത് പ്രതീക്ഷിച്ചില്ല.കൂട്ടം തെറ്റിപ്പോയ കുട്ടി അമ്മയെ കണ്ടത് പോലെ ഞാനവളെ കെട്ടിപിടിച് ഒന്ന് വിതുമ്പി.

റെബേക്ക :-ഹേയ്…ആർ യു ഓക്കെ..?

ഞാൻ :-നൊ..

“എന്ത് പറ്റി…?”

ഞാൻ എന്റെ അവസ്ഥ എല്ലാം അവളോട് പറഞ്ഞു. അവൾക്ക് അറിയാവുന്ന കാര്യങ്ങൾ അവൾ എന്നോടും പറഞ്ഞു. വൈകാതെ അവൾ അവിടെ നിന്ന് പോയി.

ഇപ്പോൾ കുറച്ച് കാര്യങ്ങൾ കൂടി ഞാൻ മനസിലാക്കിയിരിക്കുന്നു. ഇനി എനിക്ക് വേണ്ട കാര്യങ്ങൾ അറിയണമെങ്കിൽ അങ്കിളിന്റെ റിസോർട്ടിലേക്ക് പോകണം. സമയം കളയാതെ ഞാൻ അങ്ങോട്ടേക്ക് തിരിച്ചു.

15 മിനുട്ട് ഡ്രൈവിന് ശേഷം ഞാനവിടെ എത്തി.നേരെ അങ്കിളിന്റെ കോട്ടേജിലേക്ക് ചെന്നു. കതകിൽ മുട്ടിയെങ്കിലും ആരും തുറന്നില്ല.റിസെപ്ഷനിൽ തിരക്കിയപ്പോൾ അങ്കിൾ പുറത്തുപോയി 1 മണിയാകുമ്പോൾ വരുമെന്ന് പറഞ്ഞു…അവരുടെ ഫോണിൽ നിന്ന് അങ്കിളിനെ വിളിച്ചെങ്കിലും ഔട്ട്‌ ഓഫ് കവറേജ് ആയിരുന്നു. വെയിറ്റ് ചെയ്യാമെന്ന് പറഞ്ഞ ശേഷം ഞാനവിടെ ഒരു മരത്തണലിൽ ചെന്നിരുന്നു.സമയം കളയാൻ മൊബൈൽ പോലുമില്ല എന്തൊരു ഗതികേട്.. അപ്പോഴാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത്. വണ്ടിക്കുള്ളിൽ നിന്നാണ് ആ ഹോട്ടലിന്റെ കീ കിട്ടിയത്, വണ്ടിക്കുള്ളിൽ നിന്ന് വേറെ എന്തെങ്കിലും കൂടി കിട്ടിയാലോ…?

ഞാൻ വണ്ടിക്കടുത്തേക്ക് ഓടി. വണ്ടി അരിച്ചു പെറുക്കാൻ തുടങ്ങി..കാറിന്റെ സ്റ്റോറേജ് ബോക്സ്‌ തുറന്നപ്പോൾ ദാ ഇരിക്കുന്നു ഒരു ചെറിയ ബോക്സ്‌. ഞാനത് തുറന്നു…ഒരു ഡയമണ്ട് റിങ് 💍

Ring

ഇറ്റ് വാസ് സൊ ബ്യൂട്ടിഫുൾ…ആ റിങ് ഞാനെടുത്തെന്റെ ജീൻസിന്റെ പോക്കറ്റിൽ വെച്ചു.

ശേഷം ഞാൻ ജീപ്പിന്റെ പിറക് സീറ്റും തപ്പാൻ തുടങ്ങി. ബാക്ക്സീറ്റിൽ നിന്നെനിക്ക് ഒരു ടാറ്റൂ സെന്ററിന്റെ ബിൽ കിട്ടി . ഒപ്പം ഒന്ന് കൂടി കിട്ടി ജോൺ അങ്കിളിന്റെ കയ്യിലിരുന്ന ആഫ്രിക്കൻ വാറ്റിന്റെ ഒഴിഞ്ഞ കുപ്പി.. അപ്പോൾ അതാവും കാര്യം.. ആ വാറ്റും, ഒപ്പം റെബേക്ക whiskey യിൽ കലക്കിയ പൊടികളും കൂടി അടിച്ചത് തലച്ചോറിനെ ബാധിച്ച് കാണും. അതാവും ഈ short മെമ്മറി ലോസിന്റെ കാരണം.കുറച്ച് കഴിയുമ്പോൾ ഓക്കേ ആകുമായിരിക്കും .. ഞാൻ മനസ്സിൽ കരുതി..വേറെയൊന്നും എനിക്കവിടെനിന്നും കിട്ടിയില്ല. ഞാൻ വീണ്ടും ആ മരത്തണലിൽ ചെന്നിരുന്നു…മെല്ലെ മെല്ലെ ഞാനൊന്ന് മയങ്ങി…ഒരു സ്വപ്നം പോലെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില കാര്യങ്ങൾ എനിക്കോർമ്മ വന്നു, പക്ഷെ ഒന്നും കണക്ട് ചെയ്യാൻ പറ്റുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *