കുറച്ചു കഴിഞ്ഞപ്പോൾ വിനോദ് തിരിച്ചു വിളിച്ചു.
വിനോദ് : “പിന്നെന്താ ഇഷാ. യൂഷ്വലി ഇങ്ങനെ പതിവില്ല. പക്ഷെ ഇയാളുടെ അവസ്ഥ എനിക്ക് മനസിലാവും. സ്ക്രിപ്റ്റും അങ്ങനെ ഒരു സംഭവം ഡിമാൻറ്റ് ചെയ്യുന്നുണ്ട്. അത്രയ്ക്കും ഇന്റിമേറ്റ് സീനുകൾ ഒക്കെ ഉള്ളതല്ലേ. ഡോണ്ട് വറി.”
ഇഷ : “താങ്ക് യൂ സാർ. താങ്ക് യൂ സൊ മച്ച്”
അവൾ ഫോൺ കട്ട് ചെയ്തു. ഇഷ ചെന്ന് ജീവനോട് കാര്യം പറഞ്ഞു. ജീവനും സമ്മതം മൂളി. താല്പര്യം ഉണ്ടായിട്ടല്ല. നാളെ ചെന്ന് കഥ കേട്ട് ഇഷ്ടപെട്ടുവെന്നു ജീവൻ പറഞ്ഞാൽ അവളുടെ ആത്മ വിശ്വാസം വർദ്ധിക്കും.
അന്ന് വൈകുന്നേരം ആഘോഷമായിരുന്നു. കൊച്ചിയിലെ അവരുടെ സുഹൃത്തുക്കളായ കിരണും ഗോവിന്ദും ഒരു കേക്ക് വാങ്ങി വന്നു. ഇഷയുടെ കൂടെ ജോലി ചെയ്യുന്ന അനുപമയും ഉണ്ടായിരുന്നു. അവർ കേക്ക് കഴിച്ചു, വൈൻ കുടിച്ചു പഴയ കഥകളൊക്കെ പറഞ്ഞു സമയം പോയി. ആ നേരം ഒക്കെയും ഇഷയുടെ മനസ്സിൽ സിനിമ തന്നെ ആയിരുന്നു. സിനിമ ഇറങ്ങിക്കഴിഞ്ഞാൽ എന്തൊക്കെ ആണ് സംഭവിക്കാൻ പോവുന്നത് എന്നത് അവൾ പിന്നെ ചിന്തിച്ചില്ല. കാരണം അത്രയ്ക്ക് സപ്പ്പോർട്ട് ജീവന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. അന്ന് രാത്രി അവർ വളരെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.
ഇഷയാണ് പിറ്റേന്ന് നേരത്തെ എഴുന്നേറ്റത്. അവൾ പോയി ചായ ഇട്ടു വന്നു അവനെ വിളിച്ചുണർത്തി. രണ്ടു പേരും ഇരുന്നു ചായ കുടിച്ചു. എന്താണ് കഥയുടെ പൂർണരൂപം എന്ന് രണ്ടു പേരും ഇന്ന് അറിയും. വല്ലാത്ത ഒരു ആകാംഷ അവർ ഇരുവരുടെയും ഉള്ളിൽ ഉണ്ടായിരുന്നു. ഇഷ ഫോണിൽ നോക്കി ഇരുന്നു. പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായിട്ടല്ല. വെറുതെ ഇൻസ്റ്റ നോക്കി ഇരുന്നു. കുറെ സുഹൃത്തുക്കളുടെയും സെലിബ്രിറ്റിസിന്റെയും ഫോട്ടോസ്. പെട്ടെന്ന് അമിത്തിന്റെ ഒരു ഫോട്ടോ ഫീഡിൽ വന്നു. ഷർട്ട് ഇടാതെ പാന്റ് മാത്രം ഇട്ടു ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. അണ്ടർ വെയറിന്റെ പരസ്യമായത് കൊണ്ട് സ്ട്രാപ്പ് കാണാം. അമിത്തിനു ജീവന്റെ പൊക്കമേ വരൂ. പക്ഷെ ജീവനേക്കാൾ വെൽ ബിൽറ്റ് ബോഡി ആണ്. മുടി കൽഹോ ന ഹോയിലെ ഷാ റൂഖ് ഖാനെ അനുസ്മരിപ്പിക്കുന്ന വിധം നീട്ടി വളർത്തിയിട്ടുണ്ട്. ആ സമയത്തു ഷാരൂഖിന് യുവതികൾക്കിടയിലുണ്ടായിരുന്ന ഫാൻ ഫോള്ളോവിങ് പോലെ തന്നെ ആണ് ഇപ്പോൾ സൗത്ത് ഇന്ത്യയിൽ അമിത്തിനു. ബാംഗ്ലൂരിൽ അത്യാവശ്യം റിച്ചായ ഒരു ചുറ്റുപാടിൽ ജനനം. പക്ഷെ അമിത്തിനു ഒരു എട്ടുവയസു കഴിഞ്ഞപ്പോൾ അച്ഛന്റെ ചൂതാട്ടവും കുതിര പന്തയവും കാരണം പൈസ മുഴുവൻ പോയി. അത് റിക്കവർ ചെയ്യാനാണ് അമിത് മോഡലിംഗ്, സിനിമ എന്നിവയിലേക്ക് വരുന്നത്. ഇതിനിടയിലും അയാൾ വിദ്യാഭാസത്തിൽ ഒക്കെ മികച്ചു നിന്നിരുന്നു. “സച് ഏ ചാർമിങ് ഡ്യൂഡ്” അവൾ മനസ്സിൽ പറഞ്ഞു.