ഇഷയുടെ ജീവൻ [Karan]

Posted by

ജീവൻ : “എനിക്കങ്ങനെ പ്രശ്നം ഒന്നും ഇല്ല സാർ. ഇഷയുടെ ഇഷ്ടമാണ് എന്റെയും ഇഷ്ടം.”

വിനോദ് : “എങ്കിൽ എന്ത് പ്രശ്നം. സാധാരണ ഭർത്താക്കന്മാരും കാമുകന്മാരും നടിമാരുടെ കാര്യത്തിൽ ഇടപെട്ടു അവരുടെ കരിയർ കുളം തൊണ്ടും. പക്ഷെ ഇവിടെ നേരെ ഓപ്പോസിറ്റ് ആണല്ലോ!! സത്യത്തിൽ ഇത്രയും നല്ലൊരു ഭർത്താവുള്ളതാണ് ഇഷയെ സഹായിക്കാൻ പോകുന്നത്.”

ആ അതൊക്കെ പോട്ടെ. ഉടനെ തന്നെ ഇഷ വിസയ്ക്ക് അപേക്ഷ കൊടുക്കണം. ന്യൂയോർക്കിൽ പോവേണ്ടതല്ലേ. മാത്രമല്ല. നമുക്ക് കുറച്ചു ഫോട്ടോഷൂട്ട്സ് സെറ്റ് ചെയ്യണം. ഈ മാസം തന്നെ വേണമതു. അടുത്ത മാസം സ്‌കൂൾ പോഷൻസ് ഷൂട്ട്. ഒരു ഇരുപതു ദിവസം വരും. അതിനു ശേഷം ഏകദേശം ഒരു മാസം ബ്രെക്. എന്നിട്ട് നമ്മൾ കോളേജിലെ പോഷൻസ് ഷൂട്ട് ചെയ്യും. അത് കഴിഞ്ഞു രണ്ടാഴ്‌ചത്തെ ബ്രെക്ക്. പിന്നെ നേരെ ന്യൂയോർക്കിലോട്ട്.”

ഇഷ : “സാർ അപ്പൊ ഫോട്ടോഷൂട് ഒക്കെ എപ്പോ തുടങ്ങും?”

വിനോദ് : “എത്രയും വേഗം. പറ്റുമെങ്കിൽ നാളെയോ മറ്റെന്നാളോ തന്നെ. കാരണം അത് കഴിഞ്ഞു ഞാൻ കുറച്ചു നാൾ സ്ഥലത്തില്ല.”

ഇഷ : “ഞാൻ ഓക്കേ ആണ് സാർ.”

വിനോദ് : “ഗുഡ് ഗുഡ്”

അപ്പോഴേയ്ക്കും ഡെയ്‌സി അവർക്ക് കഴിക്കാനുള്ള ഭക്ഷണവുമായി അകത്തു കയറി. അവർ കുറച്ചു നേരം കുശലം പറഞ്ഞിരുന്നു. ഇഷയും ജീവനും തമ്മിലുള്ള പ്രേമം, വീട്ടുകാരുടെ പ്രശ്നം ഒക്കെ വിനോദിനോടവർ പറഞ്ഞു. വിനോദ് ഒരു കഠിനാധ്വാനി ആണെന്ന് അവർ മനസിലാക്കി. അഞ്ചു പടം പക്കാ കൊമേർഷ്യൽ ആയിരുന്നത് കൊണ്ട് ഇനി മുതൽ അർഥവത്തായ സിനിമകൾ എടുക്കാനുള്ള തീരുമാനം ആണ്. വിനോദ് ഡെയ്സിയും ആയി ലീവ് ഇൻ റിലേഷന്ഷിപ്പിലാണ്. അവൾ തന്നെയാണ് അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റും. വിനോദ് വിശ്വസിക്കാവുന്ന ഒരാൾ ആണെന്ന് ജീവന് മനസിലായി. പക്കാ പ്രൊഫഷണൽ.

 

രാവിലത്തെ ജീവന്റെ ഊഹങ്ങൾക്ക് വിരുദ്ധമായി വളരെ സന്തോഷത്തോടെ ആണ് അവർ തിരിച്ചു വീട്ടിലേക്ക് പോയത്.

വിനോദ് രണ്ടു പേരെയും കണ്വിന്സ് ചെയ്തു കഴിഞ്ഞിരുന്നു. ഇഷയുടെ മനസ്സിൽ പിറ്റേന്നത്തെ ഫോട്ടോഷൂട്ട്  ആയിരുന്നു. കോസ്റ്യൂംസ് അവിടെ ചെന്നാൽ തരാം എന്ന് വിനോദ് പറഞ്ഞിരുന്നു. അവർ വീട്ടിലെത്തിയപ്പോൾ ഉച്ച ആയിരുന്നു,. പാർസൽ വാങ്ങിയ ബിരിയാണി പൊതി അവർ ഡ്രസ്സ് മാറുന്നതിനു മുൻപ് തന്നെ അവിടെ ഇരുന്ന് കഴിച്ചു. ഇഷയും ജീവനും ഹാപ്പി ആണ്. ജീവനോട് വർക്കിനെ പറ്റിയും ഇപ്പോൾ എന്തും തുറന്നു പറയാവുന്ന സ്റ്റേജിലേക്ക് മാറി എന്ന് മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *