ഇഷയുടെ ജീവൻ [Karan]

Posted by

ഡെയ്സിക്ക് ഒരു നാൽപ്പതു വയസു പ്രായം വരും. കണ്ണാടി വച്ചിട്ടുണ്ട്. പൊക്കം കുറഞ്ഞു കുറച്ചു തടിച്ച ഭംഗിയുള്ള ഒരു സ്ത്രീ. സംവിധായകൻ വിനോദിന്റെ അസിസ്റ്റന്റ്റ്. അയാളുടെ  അതെ ഏജ് ഗ്രൂപ്പ് തന്നെ. നല്ല സ്നേഹമുള്ള പെരുമാറ്റമാണ് അവർക്ക്.

ഡെയ്‌സി : “നീ ആ കസേരയിലോട്ട് ഇരുന്നോ. കുറച്ചു നേരമെടുക്കും. മൂന്നാമത്തെ ആൾ ഇപ്പൊ കേറിയതെ ഉള്ളൂ. പിന്നെ കുടിക്കാനോ മറ്റോ എന്ത് വേണമെങ്കിലും പറഞ്ഞോ കേട്ടോ. ഇവിടെ അപ്പുറത്തു തന്നെ ക്യാന്റീൻ ഉണ്ട്.”

ഇഷ : “ഒക്കെ ചേച്ചീ.”

അവളാ കസേരയിലേക്ക് ഇരുന്നു. ഡെയ്‌സി തിടുക്കപ്പെട്ടു എങ്ങോട്ടോ പോയി.

ഏകദേശം ഒരുമണിക്കൂർ ഇഷ അവിടെ തന്നെ ഇരുന്നു. നല്ല ടെൻഷൻ ഉണ്ടായിരുന്നു. അവൾ ഹെഡ്‌ഫോണിൽ പാട്ടു കേട്ട് ഇരുന്നു.

അപ്പോഴേയ്ക്കും അവർ വന്നു വിളിച്ചു. ഇഷ പതിയെ അകത്തെ റൂമിലേക്ക് കയറി. അത്യാവശ്യം വലിയ ഒരു റൂം. ഏകദേശം ഒരു ചെറിയ ഹാൾ പോലെ തന്നെ ഉണ്ട്. അവിടെ അക്ഷമനായി സംവിധായകൻ വിനോദ്..!!

മുഖത്ത് നല്ല ദേഷ്യവും ഉണ്ട്. ചുണ്ടിൽ എരിയുന്ന സിഗരറ്റും. സംവിധായകൻ ആയിരുന്നു എങ്കിലും കറുത്തു നല്ല പൊക്കവും മസിലുമൊക്കെയായി നല്ല പ്രോപ്പർ ആക്ഷൻ ഹീറോ ലുക്ക് ആയിരുന്നു പുള്ളിക്ക്. ഇട്ടിരുന്ന വെളുത്ത ഷർട്ടിന്റെ ബട്ടൻസ് ആദ്യത്തെ മൂന്നും തുറന്നിട്ടായിരുന്നു.

സൈഡിലിരുന്ന ഒരു പയ്യൻ വിനോദിന്റെ കയ്യിൽ തട്ടി. ‘സാർ..ദേ അവസാനത്തെ കുട്ടി…”

വിനോദ് പെട്ടെന്ന് ഇഷയുടെ മുഖത്തേക്ക് നോക്കി. അയാളുടെ മുഖത്ത് ചെറിയ അമ്പരപ്പ് വിരിഞ്ഞു. അവളുടെ ശരീരം മുഴുവൻ അയാൾ നോക്കി. അയാൾ എഴുന്നേറ്റു. പതിയെ ആ മുഖത്ത് നിന്നും അക്ഷമയും ദേഷ്യവും അലിഞ്ഞില്ലാതെ ആയി. ഇഷക്ക് ഇതൊരു നല്ല സൈൻ ആയിട്ട്  തോന്നി.

വിനോദ് : “നിന്റെ പേരെന്താ?”

ഇഷ : “ഇഷ”

വിനോദ് : “ഇതിനു മുൻപ് അഭിനയിചിട്ടുണ്ടോ?”

ഇഷ : ” ഉണ്ട്. കുറച്ചു നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. സിനിമയിലാണെങ്കിൽ ഇല്ല സാർ….ട്രെയിനിങ് എടുത്തിട്ടുണ്ട്. ഒരുപാടു സെമിനാർ ഒക്കെ അറ്റൻഡ് ചെയ്തിട്ടുണ്ട്.”

വിനോദ് : ” താനാണോ നീർമിഴി എന്ന ഏകാങ്ക നാടകത്തിൽ അഭിനയിച്ചത്?”

Leave a Reply

Your email address will not be published. Required fields are marked *