ഇഷ : ” ടാ നാളെ ഫോട്ടോഷൂട്ട് ആണ്.”
ജീവൻ : “അറിയാം.”
ഇഷ : “കൂടെ വരുമോ?”
ജീവൻ : “പിന്നെന്താ.”
ഇഷ : “അതല്ല. മുഴുവൻ സമയവും കൂടെ ഉണ്ടാവുമോ എന്ന്.”
ജീവൻ : “ഞാൻ കാണുമെടി.”
ഇഷ : “അപ്പൊ മോന് നാളെ എന്റെ ഹോട്ട് ലുക്ക് കാണാം.”
ജീവൻ : “എന്ന് വച്ചാൽ?”
ഇഷ : “ഹോട്ട് ലുക്ക് തന്നെ. ഞാൻ സെലക്റ്റ് ആയെങ്കിലും നാളെ മെയിൻലി ലുക്ക് ടെസ്റ്റ് കൂടി ആണ്. കോസ്റ്യൂംസ് ചേരുമോ എന്നൊക്കെ നോക്കാൻ. അപ്പോൾ ടൂ പീസ് ബിക്കിനി ഉൾപ്പെടെ ട്രൈ ചെയ്യേണ്ടി വരും.”
ജീവൻ ഒന്ന് കിടുങ്ങി. പക്ഷെ പുറത്തു കാണിച്ചില്ല.
ഇഷ : “എന്താ”
ജീവൻ : “ഏയ്. അപ്പൊ അടിപൊളി ആയിരിക്കുമല്ലോ.”
ഇഷ : “യെസ്. ഞാൻ ആദ്യമായി ആണ് ഇടുന്നത്.”
ജീവൻ : “അത് പിന്നെ എനിക്കറിഞ്ഞു കൂടെ. നിന്റെ ശരീരത്തിന് ബിക്കിനി ചേരും. ഡോണ്ട് വറി.”
ഇഷ ഒന്ന് മൂളി ചിരിച്ചു. എന്നിട്ട് ജീവന്റെ മടിയിലേക്ക് കയറി സൈഡ് തിരിഞ്ഞു ഇരുന്നു. ജീവൻ അവളുടെ വയറിനു ചുറ്റും ഇടത്തെ കൈ ചുറ്റി.
“വാരി താ.”
ജീവൻ ഒന്ന് ചിരിച്ചു. “ഈ പെണ്ണ്”
ജീവൻ ബിരിയാണിചോറ് വാരി വായിൽ വച്ച് കൊടുത്തു. കവിളിൽ ഒരു മുത്തവും.
അന്ന് രാത്രി കിടക്കുമ്പോൾ സത്യത്തിൽ ജീവനു ഉറക്കം വന്നില്ല. സ്വയമൊന്നു വിശകലനം ചെയ്‌ത രാത്രിയായിരുന്നു അത്. പുറമെ പുരോഗമനപരമായ ആശയങ്ങൾ പറയുമ്പോഴും ഭാര്യയുടെ കാര്യം വന്നപ്പോൾ താനെന്താ ഇങ്ങനെ.!! അമിതമായ പൊസസീവ്‌നെസ് ഉണ്ടാവരുത്, കരിയറാവണം മുഖ്യം എന്നൊക്കെ നമ്മൾ തന്നെ തീരുമാനം എടുത്തതാണ്. എന്നിട്ടിപ്പോ! ഒരിക്കലും തന്റെ ഉള്ളിൽ ഉള്ള കാര്യങ്ങൾ പുറത്തു വരരുത്. അവൻ ഇഷയുടെ ഭാവിയെ ഓർത്തു അതെല്ലാം മറക്കാൻ ശ്രമിച്ചു. അവൾ ഒരു വലിയ നടിയായി അവാർഡുകൾ വാരിക്കൂട്ടുന്നത് അവൻ സ്വപ്നം കണ്ടു. കുറെ നേരം എടുത്തുവെങ്കിലും പതിയെ അവൻ ഉറക്കത്തിലേക്ക് വീണു.