ഇഷക്ക് സന്തോഷമായി. അവൾ അവന്റെ കവിളിലൊരു ഉമ്മ കൊടുത്തു. അവൻ തിരിച്ചും ഒന്ന് കൊടുത്തു.
ജീവൻ : “ഇന്ന് നിന്റെ ബിഗ് ഡേ അല്ലേ. ഞാൻ ഇതെങ്കിലും ചെയ്യണ്ടേ…….. ഇന്നലെ പറഞ്ഞപോലെ ഇപ്പോ നിനക്ക് പേടി ഒന്നും ഇല്ലല്ലോ അല്ലെ?”
ഇഷ : “ചെറുതായിട്ട് ഉണ്ടെടാ. ആർ എം വിയുടെ പടത്തിൽ അവസാന റൌണ്ട് ഓഡിഷനിൽ കിട്ടുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമാണോ. എന്തെങ്കിലും നടന്നാൽ നമ്മുടെ കാര്യം രക്ഷപെട്ടു.”
ആർ എം വിനോദ് എന്ന സംവിധായകന്റെ കാര്യമാണ് അവൾ പറഞ്ഞത്. അയാൾ മലയാളത്തിലെ മികച്ച ഒരു സംവിധായകൻ ആണ്. വളരെ വ്യത്യസ്തമായ അഞ്ചു പടങ്ങൾ ചെയ്ത ഒരാൾ. അതിൽ നാലും ഹിറ്റ്.
ജീവൻ : ” അഞ്ചു പേരല്ലേ അവസാന റൗണ്ടിൽ ഉള്ളൂ. നിനക്ക് എന്തായാലും കിട്ടും. പക്ഷെ നിനക്ക് കിട്ടുന്ന റോൾ ഏതാണ് എന്നുള്ളതാണ് എനിക്ക് പേടി.”
ഇഷ : “അതെന്താടാ അങ്ങനെ പറഞ്ഞേ.”
ജീവൻ : “അല്ല. അയാളുടെ പടത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മനഃപൂർവം ലോ-കട്ടും പൊക്കിൾ കാണിക്കുന്നതും ഒക്കെ ആണ് പെൺകുട്ടികളുടെ സ്ഥിരം കോസ്റ്യൂംസ്. ഫേസ്ബുക്കിലും ഇൻസ്റ്റയിലും അയാളെ കളിയാക്കുന്നത് തന്നെ അതും പറഞ്ഞാണ്.”
ഇഷ : “അതിനെന്താ കുഴപ്പം. കഥ ആവിശ്യപ്പെടുന്നതാണെങ്കിൽ എന്തും ഇടണം. ഞാനും അങ്ങനെ തന്നെ ആയിരിക്കും.”
ജീവൻ : “മ്മ്മ് കഥ. അയാൾ സ്ത്രീകളെ സിനിമയിൽ കാസ്റ്റ് ചെയ്യുന്നത് തന്നെ ഐ ക്യാന്റി ആയിട്ടാണ്. വല്ല പ്രാധാന്യവും ഉള്ള റോളാണെങ്കിൽ ശരി.”
ഇഷ : “എന്റെ പൊന്നു ജീവാ. നീ ഇങ്ങനെ കിടന്ന് അമ്മാവൻ കളിക്കല്ലേ. അയാളുടെ പടങ്ങളിൽ മുൻപ് അഭിനയിച്ച നടിമാരൊക്കെ ഇപ്പൊ ഏതു ലെവലിൽ നിൽക്കുന്നതാണ് എന്നറിയാമോ? അയാളുടെ പടങ്ങൾ എല്ലാം പൂർണമായും ആണുങ്ങളുടെ കാഴ്ചപ്പാടിൽ ആണ് പറഞ്ഞു പോകുന്നത്. ആണുങ്ങൾ എന്തായാലും സ്ത്രീകളെ വായിനോക്കുമല്ലോ. അപ്പോൾ തീർച്ചയായും അങ്ങനെ ഉള്ള സീനുകൾ വരും. പിന്നെ ലോ കട്ട് ഒക്കെ ഇടുന്നതിനു ഒരു കാരണം വേണം എന്നൊക്കെ പറയുന്നത് ഇത്തിരി ബോർ ആണ് സാറേ…… ഇതൊക്കെ ആണെങ്കിലും എന്തെങ്കിലും ഒക്കെ അഭിനയത്തിൽ ചെയ്യാൻ ഇല്ലെങ്കിൽ ഞാൻ ചെയ്യില്ല.”