ശ്രീകലാസംഗമം
SreekalaSangamam | Author : TGA
“അവൻ പിന്നോന്നും പറഞ്ഞില്ല. ചോദിച്ചില്ല….. അവനൊരു ആണാണ്. സർവ്വോപകരി മനുഷ്യജീവിയാണ്. സഹജീവിയെ ബഹുമാനിക്കുന്നവനാണ് മുതലെടുപ്പ് അവൻറ്റെ പോട്ട്ഫോളിയയില്ല.. അവന് മനസ്സിലാകും ….”
രംഗം 1 ഗോളാന്തര വിശെഷങ്ങൾ
കൂകൂ…. കൂകൂ… കീക്കി കീക്കീ…. ആറുമണി.. ടൈംപീസ് കൃത്യമായി ഭൂപാളത്തിൽ സാധകം തുടങ്ങി.
‘ടപ്പ്’ വളയിട്ടൊരു കയ്യ് ടൈംപീസ് ഭാഗവതരുടെ തലക്കിട്ടോന്നു കൊടുത്തു. അടിയുടെയൂക്കിൽ ഭാഗവതർ ഉരുണ്ടു പിരെണ്ടു താഴെക്കു വീണു.
“ശ്ശെ… മൈര്.”
ശ്രീകല, അതാണ് കഥാനായികയുടെ നാമധേയം.കണ്ണടച്ചു കമ്ഴിന്നു കിടന്ന് ടൈംപീസ് തപ്പുകയാണ്. കിട്ടുന്നില്ല..
“കോപ്പ്” ശ്രീകലയെഴുന്നെറ്റിരുന്നു കണ്ണുതിരുമ്മി. ഒരു കോട്ടുവായുമിട്ട് കണ്ണാടിയെടുത്തു വച്ചു. അടുക്കളയിൽ നിന്നും ആകാശവാണിയുടെ സംഗീതം ഒഴുകി പരക്കുന്നുണ്ട്. അമ്മ വിജയമ്മയുടെ എന്നുമുള്ള ശീലമാണ്. അവൾ പതുക്കെ അടുക്കളയിലെക്കു നടന്നു.
“ചെക്കൻ എഴുന്നെറ്റോടി” കുക്കറിൽ നിന്നും ചായെടുത്തോഴിക്കുന്ന ശ്രീകലയെ നോക്കാതെ വിജയമ്മ ചോദിച്ചു. വിജയമ്മ രാവിലത്തെ കാപ്പിക്കുള്ള തിരക്കിലാണ്.
“ഇല്ല”.ശ്രദ്ധാപൂർവ്വം ചായ സ്റ്റീൽ ഗ്ലാസിലെക്കു പകർന്നുകൊണ്ട് ശ്രീകല മറുപടി പറഞ്ഞു. ചോദ്യങ്ങൾക്കും,ഉത്തരങ്ങൾക്കും വഴക്കിനുമല്ലാതെ അമ്മയും മോളും അധികമൊന്നും പരസ്പരം ഗൌനിക്കാറില്ല. ചായയും മൊത്തികുടിച്ചുകൊണ്ട് ശ്രീകല മുൻവശത്തെക്കു നീങ്ങി, പത്രവുമെടുത്ത് വാതിൽപടിയിൽ കുത്തിയിരുന്ന് വായനതുടങ്ങി.
ഡിവോഴ്സായിട്ട് രണ്ടു വർഷമായെങ്കിലും അതിൻറ്റെ യാതൊരു വിഷമങ്ങളും ശ്രീകലയെ തൊട്ടുതീണ്ടിട്ടില്ല. വെട്ടോന്ന് മുറി രണ്ട്. അതാണവളുടെ കണക്ക്. പ്രേമ വിവാഹമായിരുന്നു ശ്രീകലയുടെത്. പ്രേമിച്ചത് സ്ഥലത്തെ പ്രധാന പുളിംകൊമ്പിനെ തന്നെയായിരുന്നു.പക്ഷെ കല്യാണം കഴിഞ്ഞ് മുക്കാലും അയാൾ ഗൾഫിലായിരുന്നു.ഭർത്തൃവീട്ടുകാരുടെ ഉപദ്രവം സഹിക്കാൻ വയ്യാതെ സ്വന്തം വീട്ടിൽ വന്നു നിന്നു. വഴക്കായി വക്കാണമായി,അതങ്ങനെ നീണ്ടു പോയി. അവസാനം സലാം പറഞ്ഞു പിരിഞ്ഞു. പന്ത്രണ്ടു വയസ്സുള്ള മഹെഷെന്നു പേരായ ഒരു ട്രോഫി ഈ കല്യാണയിടപാടിൽ ശ്രീകലയുടെ കൈവശമിരിപ്പുണ്ട്. ഇപ്പോ സ്വസ്ഥം സമാധാനം. മുറ്റത്തിരിന്നു സ്വസ്ഥമായി ചായകുടിക്കുന്നു. ഇനിയിപ്പോൾ ഒൻപതു മണിയാകുമ്പോൾ ഓഫീസിലെക്ക്.