“ഔ…” ശ്രീകലക്കു സ്വയം നാണമായി. ഇതുവരെയില്ലാത്ത ചിന്തകൾ ഉള്ളിൽ കേറിയിരിക്കുന്നു.
കുളിച്ചിറങ്ങിയ ശ്രീകലക്കു ഓഫീസിൽ പോകാൻ ഒരു താൽപര്യവും തോന്നില്ല. ചെന്നിട്ട് സീതയുടെയും അനിലിൻറ്റെയുെ മുഖത്തുനോക്കാനോരു മടി. എന്തോ ഒരു കുറ്റബോധം, അതുങ്ങളെ…പൂട്ടിയിടണ്ടായിരുന്നു ഒന്നുമില്ലങ്കിലും അവളോരു കൊച്ചിൻറ്റെ തള്ളയല്ലെ…., രണ്ടിനെയും കൂടിയിന്ന് സ്റ്റോർറിന്ന് പൊക്കും. അതു കാണാൻ ഒരു മനപ്രയാസം . പിന്നെ ആരാ പൂട്ടിയെന്ന് ചോദ്യം വരും.വെറുപ്പാകും വെറുപ്പിരാകും..എന്തായാലും ഇന്ന് ശനിയാഴ്ച, തിങ്കളാഴ്ച ഒന്നുമറിയാത്ത മട്ടിൽ ചെന്നു കേറാം.ശ്രീകല ഫോണെടുത്ത് എംഡിക്കും പിന്നെ ഓഫീസ് ഗ്രൂപ്പിലും പനിയാണെന്ന് പറഞ്ഞ് മെസെജിട്ടു.
‘ടർും.. ടർറും…’ അടുക്കളഭാഗത്ത് ബൈക്കിൻറ്റെ ശബ്ദം കേട്ടു. എങ്ങനെയെന്നറിയില്ല ശ്രീകലയുടെ കാലുകൾ ഒട്ടോമാറ്റിക്കായി അങ്ങോട്ടു നടന്നു .ബാത്തുറൂലെക്കു കേറാന്നെന്നഭാവെനെ തള്ളവിരലിലുയർന്ന് മതിലിനു മുകളിലൂടെ എത്തി നോക്കി.രാഹുൽ ബൈക്കിൽ നിന്നറങ്ങുകയാണ്. ശ്രീകലയുടെ ഉള്ളിൽ നിന്നരാന്തലു വന്നു.അവനിപ്പോ കേറിപ്പോകും… എന്തെങ്കിലും സംസാരിക്കണമല്ലോ…..
“ശ്ശ്…പിശ്ശ്…..” പാമ്പു ചിറ്റുന്ന കണക്കെ ഒരു ശബ്ദം ശ്രീകലയുടെ വായിൽ നിന്ന് പുറത്തു ചാടി
രാഹുലോന്ന് ചാടി താഴെക്കോക്കെയോന്ന് പരതി നോക്കി., പാമ്പുവല്ലതുമാണോ..
“ശ്ശ്.. പൂ… പൂതിയ വണ്ടിയാണോ രാഹു….. മോനെ….”
“ങെ….” (ഇതാരടായിത്).. രാഹുലിൻറ്റെ തല നിലത്തു നിന്ന് അകാശത്തെക്കായി.
“പുതിയ ബൈക്കാണോന്ന്..”
“ഓ…. ഓയെച്ചി..” രാഹുലൽ ആളെ കണ്ടു (ഇവർകെന്താ ഇപ്പോ ഇങ്ങനെയൊരു കിണ്ണാരം?)
“കൊള്ളാം.. നല്ല വണ്ടി”
മറുപടിയായി രാഹുല്‍ ശ്രീകലയെ നോക്കി ചിരിക്കാതെചിരിച്ചു. (വെറുതെ സംസാരിക്കാൻ നിക്കണ്ടാ… അടുത്ത ചോദ്യം എത്ര ശമ്പളം ഉണ്ടന്നായിരിക്കും)
ഒരമിനിറ്റു നേരം അവരങ്ങോട്ടുമിങ്ങോട്ടും നോക്കിചിരിച്ചുകൊണ്ടിരുന്നു. .ശ്രീകലക്ക് പിന്നെയും എന്തോക്കെയോ സംസാരിക്കണമെന്നുണ്ട് , പക്ഷെ കടുത്ത വിഷയ ദാരിദ്യം.പിന്നെ പെരു വിരലു വേദനിച്ചിട്ട് പാടില്ല ശ്രീകല മതിലീന്ന് താഴ്ന്നു. രാഹുല്‍ ഉള്ള ഉയിരും കൊണ്ട് വീട്ടിലെക്കു കേറി രക്ഷപ്പെട്ടു.
(ഈ വെള്ള പാറ്റക്കെന്താ രാവിലെ കിളിപോയോ..)