“ടീ…”..”പീന്നിന്ന് വിജയമ്മടെ ഒച്ച കേട്ട് ശ്രീകല ഞെട്ടി-(ഇവർക്കോന്ന് പതുക്കെ വിളിച്ചൂടെ..)
“നീ നാളെ കല്യാണത്തിന് വരണ്ടോണ്ടാ”
“യെത് കല്ല്യാണം..”
“മറ്റെ പ്രഭാകരൻ നായര മോള കല്യാണം, പഴയ വാർഡ് കൌൻസിലറ് …. പെണ്ണിൻറ്റെ പേര് എന്നതോന്ന് , നിത്യയോ.. കിത്യയോ…”
“ഓ…. ആ ജാഡ പെണ്ണല്ലെ…..ഞാൻ വരണില്ല “
“ആപ്പപിന്നെ ഞാനും ,വരദയും , മഹെഷും കൂടി പോകാം, നീനക്കോള്ളത് നീ വച്ചോളുമല്ലോ” വരദ വിജയമ്മയുടെ സഹേദരിയാണ് . തൊട്ടടുത്ത് തന്നെയാണ് താമസം.
“ആം ഞാൻ ചെയ്തോളാം, അവനെയെന്തിനാ കൊണ്ടു പോകുന്നെ..?”
“ങും..” ഒട്ടും പ്രസക്തമല്ലാത്തോരു ചോദ്യം .വിജയമ്മ തിരിച്ചു അടുക്കളയിലെക്ക് മാർച്ച് ചെയ്തു.
‘ആ എന്തെലും ആകട്ടെ ‘ ശ്രീകല വീണ്ടും പെരുവിരലിലുയർന്ന് മതിലിനു മുകളിലൂടെ അപ്പുറത്തെക്കു നോക്കി. പയ്യൻ പൊയ്ക്കളഞ്ഞു.. അവൾ തിരിഞ്ഞ് അടുക്കളയിലെക്കു കേറി.വിജയമ്മ കറിക്കരിയുകയാണ്.
“അപ്പറത്തെ ചെറുക്കൻ പുതിയ വണ്ടിയോക്കെ എടുത്തല്ലാമ്മാ..”
“ഓ..”
“അവന് ജോലിയായ…”
“ആാാാ….”
“എന്നു രാവിലെ എടുത്തോണ്ട് പോണ കാണാം”
“ഉം”
“ചെറുക്കന് എത്ര വയസ്സായിക്കാണും”
“എന്തോന്നാടീ കിണ്ണാരം, നീയാ വൽസലയെ വിളിച്ച് ചോദിക്ക് ചെറുക്കനെ കെട്ടിച്ച് തരോന്ന്.. പോടീ.. ഇന്നു പോവാൻ ഭാവമെന്നുമില്ലെ……”