പത്രതലകെട്ടുകളങ്ങനെ അരച്ചു കലക്കുന്നതിനിടയിൽ ഒരു വാർത്ത് ശ്രീകലയുടെ ശ്രദ്ധയിൽപെട്ടു
“വീട്ടമ്മയെ കാമുകനൊപ്പം കണ്ടത്തി
(ഇതിപ്പോ എന്നുമുണ്ടല്ലോ)
കോട്ടയത്തു നിന്ന് കാണാതായ വീട്ടമ്മയെ പോലീസ് എറണാകുളത്തുനിന്നും കണ്ടെത്തി. സിറ്റിയിലെ ലോഡ്ജിൽ നിന്നാണ് പതിനെഴുകാരനായ കാമുകനോടോപ്പെം വീട്ടമ്മയെ താമസിച്ചത് . ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കാമുകനെ വിശദമായി ചോദ്യം ചെയ്തപ്പോൾ മാത്രമാണ് കാമുകന് പതിനെഴു വയസ്സു മാത്രമെയുള്ളുവെന്ന് വീട്ടമ്മ തിരിച്ചറിയുന്നത്. മാതാപിതാക്കളുടെയോപ്പം പോകാൻ വിസമ്മതിച്ച കാമുകനെ പോലീസ് ശിശു സംരക്ഷണ കേന്ദ്രത്തിലാക്കി………………….”
“ഘോ..ഘോ….” ചായ ശ്രീകലയുടെ തൊണ്ടയിൽ കുടുങ്ങി.
യെത്.. പതിനെഴു വയസ്സായ കാമുകനെ………. യെവളുമാർക്കൊന്നും ബോധമില്ലെ…. പിന്നെ അവളെ കുറ്റം പറയാൻ ഒക്കത്തില്ല. ചെല ഘടാഘടിയൻമാരെ കണ്ടാൽ ആരായാലും പെടും.
“എന്താടീ രാവിലെ കിടന്ന് കാറുന്നെ” -തന്തയാണ്.രാവിലെ തന്നെ ചൂലും കൊണ്ട് വഴി തൂക്കാൻ ഇറങ്ങിയിരിക്കുകയാണ്
(നല്ല കണി. ദെവസത്തിനൊരു തീരുമാനമായി)
തന്തപ്പടി തള്ളയുമായി പിണങ്ങി ടെറസ്സിൻറ്റെ മുകളിലാണ് താമസം ഒരു ചെറ്റപ്പുര എച്ചുകെട്ടിട്ടുണ്ട് . ആരും മൈൻഡ് ചെയ്യാത്തെരു ജന്മം.അവളും മെൻഡ് ചെയ്തില്ല. മിണ്ടാതെ ചായ ഗ്ളാസുമെടുത്ത് അകത്തെക്കു കയറി..
“അമ്മാ… ചായ…..” പുത്രൻ മഹെഷ് ചന്തിയും ചൊറിഞ്ഞ് എഴുന്നെറ്റുള്ള വന്നു.
“പോയി എടുത്തു കുടിയെടാ… എല്ലാത്തിനും അമ്മ… വയസ്സു പന്ത്രണ്ടായി എല്ലാത്തിനും അമ്മാന്ന് വിളിച്ചോണ്ട് വന്നൊളും.. പോടാ….”
ശെടാ… ഇതെന്തു പങ്കം…… വിരണ്ടു പോയ മഹെഷ് അടുക്കളയിലെക്കു സ്കുട്ടായി. സുപുത്രനെ രാവിലെ തന്നെ മേക്കിട്ടു കേറിയ സന്തോഷത്തിൽ ശ്രീകല സെറ്റിയിലെക്കു ചാരി വായന തുടർന്നു.അഞ്ചു മിനിട്ട് കഴിഞ്ഞില്ല വീജയമ്മ കേറി വന്നു
“ഡീ പെണ്ണെ എന്തോന്നാ ആലോചിച്ചോണ്ട് ഇരിക്കുന്നെ.. ആപ്പീസ് ഒന്നും ഇല്ലെ..”
“ആം പോണം.”