“ശ്ശെ… നിനക്കു കൂടി വന്നൂടെ.. വെറുതെ എന്തിനാണ് ഹോട്ടലികൊണ്ട് പൈസ കളയണത്. എടാ വാടാ….” സോഫയിൽ കേറി കുത്തിയിരിക്കുന്ന മകനെ നോക്കി വൽസല ആവതും നിർബന്ധിക്കുകയാണ്.
“ഞാൻ വന്നിട്ടിപ്പോ എന്തിനാ… എനിക്കവിടെ ആരെയും അറിഞ്ഞൂട…” രാഹുല്‍ കട്ടായം പറഞ്ഞു.
“ഇങ്ങനെ ഒരിടത്തും വരാതെ വീട്ടി കേറി കുത്തിയിരുന്നാ ആരെ അറിയാനാ..പൊറത്തോട്ടെറങ്ങിയാലെ ആളുകളെ പരിചയപ്പെടാൻ പറ്റൂള്ളൂ.”
“അവൻ വരുന്നില്ലെങ്കി വേണ്ട നീയെറങ്ങിക്കെ..” വിജയൻ പിള്ളക്ക് ഭാര്യ ഒന്നെറങ്ങി കിട്ടിയാ മതി. പഴയ കൌൻസിലർ പ്രഭാകരൻ നായരുടെ മകളുടെ കല്യാണമാണ്. അത്ത്യാവിശം സഹായങ്ങളോക്കെ ചെയ്തു തരുന്ന വേണ്ടപ്പെട്ട ആളാണ്(നേരത്തെ ചെന്നില്ലെങ്കിൽ കല്യാണ ബസ്സിൽ സീറ്റ് കിട്ടില്ല.)നാട്ടകാര്‍ മൊത്തം കാണും.
“ടാ എറങ്ങുവാണെ… നീ വരുന്നില്ലല്ലോ….” വൽസല അവസാനമായി ഒന്നു കൂടി മകനെ വിളിച്ചു.
“ഓ…. ഇല്ലമ്മാ… നിങ്ങള്‍ പൊയ്ക്കോ…”
“ച്ഛെ…. എന്നാ ശെരി. മോളിലോട്ട് പോണങ്കി വാതിലടച്ചിട്ട് പോണെ…”
“ഓ…”
രണ്ടു പേരും ഇറങ്ങി.രാഹുൽ വാതിലടച്ചു.വേറോന്നു ചെയ്യാനില്ലാത്തതു കൊണ്ട് ഫോണിൽ കുത്തി കിളക്കാൻ തുടങ്ങി.
സത്യത്തിൽ സദ്യ കഴിക്കാൻ മടിച്ചിട്ടും പരിചയകാരില്ലാത്തതുകൊണ്ടുമല്ല രാഹുൽ കല്യാണത്തിന് പോകാത്തത്. ഇപ്പറഞ്ഞ പ്രഭാകരൻ നായരും കുടുബവും കൊറച്ചു നാൾ അയൽക്കാരായി ഉണ്ടായിരുന്നു.അന്നെ കല്യാണപ്പെണ്ണ് നിത്യയെ രാഹുലിന് കണ്ണിന് കണ്ടൂട.രണ്ടു വയസ്സിൻറ്റെയെന്തോ മൂപ്പുണ്ട് പക്ഷെ കണ്ടാൽ പറയില്ല.ഒരു ജാതി ജാഡ കേസ്. കണ്ടാൽലോന്ന് ചിരിക്കാത്ത ജന്മം.ഇതുവരെ തമ്മിൽ സംസാരിച്ചിട്ടു പോലുമില്ലെങ്കിലും രണ്ടു പെരുടെയിടയിലും അദൃശ്യമായ ഈഗോ വടംവലിയുണ്ട്.
അരമണിക്കൂറ് കഴിഞ്ഞു കാണും. വാട്ട്സാപ്പിലെക്കോരു മെസെജ് വന്നു.
10.00 AM Hi…
സെവ് ചെയ്യാത്ത നമ്പറാണ്. ഒരു കൈകുഞ്ഞിൻറ്റെ ചിത്രമാണ് പ്രൊഫൈലിൽ(ഇതാരാ ഈ പരിഷ്കാരി).