ശുഭം.
രംഗം 2 സീതാകേളികൾ
നട്ടുച്ചസമയം
ധൃതിയിൽ ഊണോക്കെ കഴിച്ച് വീണ്ടും കംബ്യുട്ടറിൻറ്റെ മുന്നിൽ ശ്രീകല പണിക്കിരുന്നു.
“എന്താടീ ഇരുന്നു ചിരിക്കുന്നെ..” അടുത്തിരിന്നു ഫോൺ നോക്കി കുണുങ്ങുന്ന സീതാലക്ഷ്മിയെ നോക്കി ശ്രീകല ചോദിച്ചു.
“ഒന്നുമില്ല ചേച്ചി.”
“നിനക്കു പണിയെന്നുമില്ലെ..?”
“വോ എന്തോന്നു ചേച്ചി… എപ്പഴും പണിയെടുത്താ മതിയാ.. എടക്കൊക്കെഒന്നു ചില്ലാവണ്ടെ..”
“ആരാടീ ഫോണില്‍.. കെട്ടിയൊനാ.. ?”
“ആം… ഉം…” സീതാലക്ഷ്മി നീട്ടിയൊന്നു മൂളി.
“കല്യാണം കഴിഞ്ഞിട്ട് കൊറെയായല്ലോ ഒരു കൊച്ചുമായി.. ഇതുവരെ തീർന്നില്ലെ ചിരിയും കളിയും.ഈയിടെയായി കൊറച്ചു കൂടുന്നുണ്ടല്ലോ.”
“ഒന്നു പോ ചേച്ചി.. നാണമില്ലെ… ഇങ്ങനോക്കെ പറയാൻ”
പെട്ടെന്നാണ് ശ്രീകലയുടെ ശബ്ദം മാറിയത്
“ഇയിരുന്നു കുണുങ്ങുന്നതു കണ്ട് എനിക്ക് നാണം വന്നിട്ടാ ചോദിച്ചെ.ഇതൊരു ഓഫീസാ… ആദ്യം ജോലി, പിന്നെ ഫോണ്‍ ”ശ്രീകല കനപ്പിച്ചു.
സീത എന്തോ പിറുപിറുത്തുകൊണ്ട് ഫോൺ മാറ്റി വച്ചു. പറഞ്ഞു വരുമ്പോ ശ്രീകല ഓഫീസിൽ എല്ലാവരുടെയും തലതൊട്ടപ്പനായിട്ട് വരും.പേടിക്കണം.
“ടിർണം… ടിർണം…” സീതയുടെ ഇൻറ്റർകോമടിച്ചു.
“ആ.. സാർ ഇപ്പോ കൊണ്ട് വരാം സർ” പുറകെ എതോ ഫയലുമെടുത്ത് സീത എംഡിയുടെ ക്യാബിനകത്തെക്ക് കേറിപ്പോയി.