‘പെണ്ണിനിന്നു കണക്കിനു കിട്ടും – അല്ലെലും കൊറച്ചു നാളായി ഇവളെ എളക്കം ഇത്തിരി കൂടുതലാണ്. ആർക്കുമില്ലാപോലോരു കെട്ടിയോൻ, പെൺകോന്തൻ.എന്തോന്നാ ഇത്ര സല്ലപിക്കാൻ’- ശ്രീകലക്കു സന്തോഷമായി.
കു.കൂ..
സീതയുടെ ഫോൺലെക്കോരു മെസെജ് വന്നു.പൊതുവെ ഫോൺ താഴെവയ്ക്കാത്ത കൂട്ടത്തിലാണ് സീത. പ്രൈവസിയുടെ അങ്ങേയറ്റം എന്നൊക്കെ വേണമെങ്കിൽ പറയാം.ടെൻഷനിൽ കേറിപോയപ്പോ എടുക്കാൻ വിട്ടതാണ്.
കു കൂ..- വീണ്ടും മെസെജ്. (ആയമ്മയെ എംഡി വിളിപ്പിച്ചത് ഇത്ര വേഗം കെട്ടിയോനറിഞ്ഞോ.)
കു.. കൂ.. അതാ വീണ്ടും.
ശ്രീകലക്ക് കൈ തരിച്ചു വന്നു. എന്തെന്നില്ലാത്തോരു കൌതുകം. എന്തോനായിരുക്കും ഇതിനും മാത്രം ഈ നട്ടുച്ചക്ക് സംസാരിക്കാൻ.അതും ഭർത്താവുമായിട്ട്..ശ്രീകല പതിയെ കയ്യത്തിച്ചു സീതയുടെ ഫോണെടുത്തു. ഒരു അവള് കേറിപ്പോയ സ്പീഡു കണ്ടിട്ട് ഇപ്പോഴെങ്ങും ഇറങ്ങാൻ ചാൻസില്ല
അവൾ ഫോണോണാക്കി- പിൻ ലോക്കാണ്.സീതയുടെ ഒരു കൈയ്യിലിരുപ്പുവച്ച് ഇച്ചിരി കട്ടിയുള്ള പിൻ നമ്പറാകും.. ശ്രീകല കുറച്ചു നേരം ചിന്തിച്ചു.
“123456789” അടി സക്കെ….. തുറന്നല്ലോ.. (ഈ പ്രദെശത്ത് കിട്ടാവുന്നതിൽ വച്ചെറ്റവും കട്ടിയുള്ള പാസ്വേഡ്. ഫയങ്കരി……) നേരെ വാട്ടസാപ്പ് തുറന്നു.ചാറ്റിലൂടെ കണ്ണോടിച്ചു.
Kudumba Sree Kovalom unit (പരദൂഷണ യുണിറ്റെന്നു സാരം)
Ponnu. (എതോ കൂട്ടുകാരി)
GHSS 2009 (പഴയ ടീമസുമായിട്ടോക്കെ ഇപ്പഴും കമ്പിനിയാണല്ലെ…. അത്ര നല്ലതല്ല..)
Chinnu (വീണ്ടും എതോ കൂട്ടകാരി)
Sreekala Office. (ഓ അപ്പോ താടക… മറുതാ എന്നോന്നും അല്ല സെവ് ചെയ്തിരിക്കുന്നെ, കൊള്ളാം… അന്ത ഭയം ഇരുക്കട്ടും.)
Sreekandan Sir. (മൊതലാളി)
Hubby. (ശ്ശെടാ…….കെട്ടിയോനുമായിട്ട് വലിയ സംസാരമൊന്നുമില്ലല്ലോ ആയമ്മക്ക്, അവസാനത്തെ മെസെജ് രണ്ടു ദിവസം മുൻപ്- അതും ഇങ്ങോട്ട്.)