മത്സ്യകുമാരന്‍ [Pramod]

Posted by

മത്സ്യകുമാരന്‍

Malsyakumaran | Author : Pramod


കുംഭ വെയില്‍ വരട്ടിയെടുത്ത ചെമ്മണ്ണ് നിറഞ്ഞ ഈ തൊടിയിലൂടെ നഗ്നപാദനായ് നടക്കുമ്പോള്‍ മനസ്സിന് അവാച്യമായൊരു അനുഭൂതിയാണ്.!

അല്ലെങ്കിലും കുഞ്ഞുനാള്‍ മുതലേ ചെരിപ്പ് ഇടാതെയാണല്ലോ ഈ തൊടിയിലാകെ ഓടികളിച്ച് തിമിര്‍ത്തിരുന്നത് !..

ഇവിടേയ്ക്ക് കുറച്ചുനാള്‍ പാര്‍ക്കാന്‍ വന്നാല്‍ പിന്നെ അമ്മൂമ്മയ്ക്ക് എന്റെ പിന്നാലേന്ന് ഒഴിയാന്‍ നേരമുണ്ടാവില്ല..

ചെരിപ്പ് ഇടാനൊന്നും കൂട്ടാക്കാതെ തൊടിയിലേയ്ക്ക് കളിക്കാനിറങ്ങുമ്പോള്‍

‘‍ കല്ല് കുത്തി പാദം പൊള്ളയ്ക്കും.. കാലില്‍ മുള്ള് കേറും .” എന്നൊക്കെ പറഞ്ഞ്

കൈയ്യില്‍ എന്റെ ചെരിപ്പും ഒരു ചുള്ളികമ്പും പിടിച്ച് അമ്മൂമ്മ പിന്നാലെ വരും !

പക്ഷേ ഞാന്‍ അമ്മൂമ്മയ്ക്ക് പിടി കൊടുക്കാതെ ആ പറമ്പ് മുഴുവനും ഓടി കളിക്കും..

 

തൊടിയിലെല്ലാം ചുറ്റികറങ്ങി കാലില്‍ ചെളിയും പൊടിയുമായി വരുമ്പോള്‍ അമ്മൂമ്മ പിണക്കം നടിച്ച് കെര്‍വ്വോടെ ഉമ്മറത്ത് കാത്തിരിക്കുന്നത് കാണാം !..

അമ്മൂമ്മയുടെ കണ്ണുവെട്ടിച്ച് കിണറ്റേരിയിലെ തൊട്ടിയിലെ വെള്ളത്തില്‍ കാലും കയ്യും നല്ലോണം ഉരച്ച് കഴുകിയിട്ടേ ഞാന്‍ ഉമ്മറത്തേയ്ക്ക് വരാറുള്ളൂ..

 

.. തൊടിയില്‍ അങ്ങിങ്ങായി വവ്വാല്‍ ചപ്പിയ പഴുത്ത അടയ്ക്കകള്‍ വീണു കിടപ്പുണ്ട്..

അവ ഒന്നൊന്നായി പെറുക്കിയെടുത്ത് ഒരിടത്ത് കൂട്ടിയിട്ട് ഞാാന്‍ പിന്നേയും നടന്നു..

 

”’ വല്ലഭൂൂ ”’

പടിഞ്ഞാറെ അതിര്‍ത്തിക്കടുത്തുള്ള നാട്ടുമാവിന്റെ ചോട്ടില്‍ നിന്ന് വിക്രമേട്ടന്‍ വിളിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *