…അല്ല. മത്‌സ്യകുമാരനല്ല.. എന്റെ വിക്രമേട്ടനായിരുന്നു അത്..! പക്ഷേ ! കുളകടവില്‍ ഞാന്‍ കണ്ട മത്സ്യരൂപം ?!
എന്റെ മനസ് ചഞ്ചലമാവാന്‍ തുടങ്ങി ..
സ്ഥലകാല ബോധം നഷ്ടപ്പെട്ടവനെ പോലെ ഞാന്‍ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി
വീണ്ടും കട്ടിലില്‍ വന്ന് കമഴ്ന്ന് കിടന്നു…
കതകില്‍ മുട്ടുന്ന ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു..
ദേഹത്തെ തിണിര്‍പ്പ് ആരെങ്കിലും കണ്ടാലോ !
പുലാവാലാകും.
പെട്ടെന്ന് ഞാന്‍ കുപ്പയമെടുത്ത് ധരിച്ചു..
അമ്മൂമയാണ്.. എന്റെ നെറ്റിയിലും കഴുത്തിലും കൈവെച്ച് നോക്കി,
”ചൂടൊന്നുമില്ലല്ലോ.ന്‍ന്താ ഉണ്ണ്യേ ഒരു വയ്യായ്ക ?
സന്ധ്യാനേരത്ത് കിടന്ന് ഉറങ്ങീട്ടല്ലേ ..
പോയി മേല് കഴുകീട്ട് വാ.
വിളക്ക് കാട്ടാറായിരിക്കണു..”’
…രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ പതിവില്ലാതെ ബെഡ് ലാമ്പിന്റെ നീലവെളിച്ചം മനസ്സിനെ അസ്വസ്ഥമാക്കി..
ലാമ്പ് ഓഫ് ചെയ്തപ്പോള്‍ മുറിയില്‍ പരന്ന കൂരിരുട്ട് അസ്വസ്ഥത വര്‍ദ്ധിപ്പിച്ചു..!
ഞാന്‍ നടുമുറ്റത്തേയ്ക്കുള്ള ജാലകവാതില്‍ പാതി തുറന്നിട്ടു..
മങ്ങിയ നാട്ടുവെളിച്ചം മുറിയിലെ ഇരുട്ടിനെ തെല്ലൊന്നകറ്റി..
ഒഴുകി പടര്‍ന്ന രാകുളിരിന്റെ സുഖമുള്ള തലോടലേറ്റ് ഞാന്‍ മെല്ലെ നിദ്രപൂകി…
” വല്ലഭു …വല്ലഭു ..”
വിക്രമേട്ടന്റെ ശബ്ദം കേട്ട് ഞാന്‍ വാതില്‍ തുറന്നു..
” വല്ലഭു ..വരൂ..നമുക്ക് കുളക്കടവിലേയ്ക്ക് പോകാം..”
എന്റെ കൈയ്യില്‍ പിടിച്ച് വിക്രമേട്ടന്‍ ഓടുകയായിരുന്നു..
കുളക്കരയിലെത്തിയപ്പോഴാണ് ഞങ്ങള്‍ നിന്നത്..