മഴയത്തും കാറ്റത്തും കൊഴിഞ്ഞുവീണ മാങ്ങയും അടയ്ക്കയും ഇരുമ്പന്‍പ്പുളിയുമൊക്കെ പെറുക്കിയെടുത്ത് സഞ്ചിയിലുടുകയായിരുന്നൂ ഞാനും വിക്രമേട്ടനും..
പടിഞ്ഞാറേ ചെരുവിലേയ്ക്ക് ഒഴുകിയിറങ്ങുന്ന മഴവെള്ളച്ചാലിലേയ്ക്ക് നോക്കി ആസ്വദിക്കവേ എന്റെ കണ്ണ് ചെന്നുടക്കി നിന്നത് താഴെ ക്ഷേത്ര പരിസരത്തേയ്ക്കാണ്..
കണ്ണു ചിമ്മാതെ അങ്ങോട്ട് തന്നെ നോക്കികൊണ്ട് ഞാന്‍ വിക്രമേട്ടന്റെ കൈയ്യില്‍ പിടിച്ചു ,
” വിക്രമേട്ടാ.. അങ്ങ്ട് നോക്ക് !..
ദേവീക്ഷേത്രം.. മഴയില്‍ നനഞ്ഞ് കുളിച്ച്…!.
നമുക്കൊന്ന് അങ്ങ്ട് പോയാലോ !.!”
” ഇപ്പഴോ !.. നല്ല കാര്യായി.. ന്റെ വല്ലഭൂ..
ഇപ്പോ അവിടെയാകെ ചെളി പിളിയായിരിക്കും.. കുളത്തില്‍ കലക്കുവെള്ളം നിറഞ്ഞിട്ടുണ്ടാവും..”
” വിക്രമേട്ടാ.. നമുക്ക് പാലൂട്ട് നടത്തേം കുളിക്കേം ഒന്നും വേണ്ടാ.. വെറുതെയൊന്ന് കണ്ടിട്ട് വരാം.. നല്ല രസായിരിക്കും..”
” ഊം.. പക്ഷേ അവിടെയെത്തുമ്പോള്‍ കുളത്തില്‍ കുളിക്കാനും നിന്നെ എന്തെങ്കിലുമൊക്കെ ചെയ്യാനും എനിക്ക് തോന്നിയാലോ ?!”
” അയ്യടാ.. അങ്ങനീപ്പോ ഒന്നും തോന്നേണ്ടാ..
ഈ വിക്രമേട്ടന് എന്തൊരു പൂതിയാ..
വിക്രമേട്ടാ… വാ.. വേഗം വാാ ”..
അനുവാദത്തിന് കാത്തു നില്‍ക്കാതെ ഞാന്‍ വിക്രമേട്ടന്റെ കൈയ്യില്‍ പിടിച്ച് വലിച്ച് പടിഞ്ഞാറേ ചെരുവിലേയ്ക്ക് ഓടിയിറങ്ങി..
ക്ഷേത്ര മതിലോരത്തെ ഇടച്ചാലുകളിളെല്ലാം മഴവെള്ളം തളംകെട്ടികിടക്കുന്നു..
മഴയില്‍ നനഞ്ഞു കുളിച്ച ക്ഷേത്രത്തിന് അവര്‍ണ്ണനീയമായ വന്യസൗന്ദര്യം..!