മത്സ്യകുമാരന്‍ [Pramod]

Posted by

തെക്കേ മതിലോരത്തെ ആത്മാക്കളുടെ സഞ്ചാരപഥം അപ്പോഴും നിഗൂഡമായ മൗനത്തിലാണ്..

വഴിച്ചാലില്‍ നിന്ന് കുളത്തിലേയ്ക്ക് മഴവെള്ളം കുത്തിയൊഴുകുന്നുണ്ട്..

കുളത്തിലെ വെള്ളം ചെങ്കല്‍ നിറത്തില്‍ കലങ്ങി മാറിഞ്ഞിരിക്കുന്നു..

മഴനീര്‍ ചാലിട്ടൊഴുകുന്ന കല്‍പ്പടുവകള്‍ക്ക് വല്ലാത്ത വഴുക്കല്‍..

 

വിക്രമേട്ടന്റെ കൈയ്യില്‍ പിടിച്ച് കൊണ്ടൃ ഞാന്‍ മൂന്നാമത്തെ പടവിലേയ്ക്കിറങ്ങിയപ്പോള്‍ വിക്രമേട്ടന്‍ പറഞ്ഞു.,

” വല്ലഭൂ.. നോക്കിയിറങ്ങ്.. വഴുക്കലുണ്ട്..”

 

മഴനീര്‍ചാലുകള്‍ തീര്‍ക്കുന്ന കളകള ശബ്ദം അലയടിക്കുന്ന കുളത്തിലേയ്ക്ക് നോക്കിനില്‍ക്കേ ഞാന്‍ ഓര്‍ത്തു..

‘ ഈ മഴകുളുളിരേറ്റ് എന്നെ വാരിപുണരാന്‍ മത്സ്യകുമാരന്‍ വരുമോ ?..

എന്റെ ഹൃദയം മത്സ്യകുമാരന്റെ സാമിപ്യത്തിനായ് കൊതിച്ച് തുടികൊട്ടി..

ഉന്മാദ ഭാവത്തോടെ എന്റെ കണ്ണെത്തി നിന്നത് ചിത്രശിലയിലായിരുന്നു..

മണ്ണും ചെളിവെള്ളം ഒലിച്ചിറങ്ങി ശിലാചിത്രം അവ്യക്തമായിരുന്നു..!

മനസ്സ് അകാരണമായ വേദനയാല്‍ പിടയുന്നതു പോലെ തോന്നി..

 

” നോക്ക് വിക്രമേട്ടാ.. മത്സ്യകാമാരന്റെ ചിത്രം ചെളിയില്‍ മൂടിയിരിക്കുന്നു..”’

 

” വല്ലഭൂ.. മത്സ്യകുമാരനും ചിത്രവുമൊക്കെ അവിടെ കിടക്കട്ടെ.. ഇനീം മഴ വര്ണുണ്ട്.. നമുക്ക് പോകാം.. ”

 

ഞാന്‍ പടവില്‍ നിന്ന് തിരികെ കയറാന്‍ തുടങ്ങവേ പൊടുന്നനെ എന്റെ കാലൊന്നു വഴുതി..!.പടവില്‍ കമഴ്ന്നടിച്ച് വീണു..!.. എന്റെ താടി പടവിലെ കല്ലില്‍ ചെന്ന് ആഞ്ഞിടിച്ചു..!

 

സഹിക്കവയ്യാത്ത വേദനകൊണ്ട് പുളഞ്ഞ് ഞാന്‍ അലറി കരഞ്ഞു.. പക്ഷേ ശബ്ദം പുറത്തു വരുന്നില്ല..! തലയാകെ മരവിച്ചപോലെ..

Leave a Reply

Your email address will not be published. Required fields are marked *