അമ്മൂമ്മയും അമ്മായിയും എന്റെ അടുത്തിരുന്ന് കണ്ണീര്‍ വാര്‍ക്കുന്നുണ്ട്..
വല്ല്യമ്മാന്‍ കട്ടിലിനരികിലുള്ള കസേരയില്‍ ഇരിക്കുന്നുണ്ട്..
ചുമരില്‍ ചാരി തല കുനിച്ച് നില്‍ക്കുകയാണ് വിക്രമേട്ടന്‍..!
എന്റെ മുടിയില്‍ തലോടികൊണ്ട് അമ്മൂമ്മ പറഞ്ഞു.,
” സാരംല്ല്യാ.. ന്റെ ഉണ്ണിക്ക് ഒന്നൂല്ല്യാ.. മുറിവ് കാര്യായിട്ടില്ലാന്ന് ഡോക്ടറ് പറഞ്ഞു..ന്റെ ഉണ്ണിക്ക് ഒന്നൂല്ല്യാ.. ”
പാവം അമ്മയുടെ കണ്ണീര് കണ്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത കുറ്റബോധം തോന്നി.. അമ്മൂമ്മയുടെ വാക്കുകളെ ധിക്കരിച്ചതിന് ദേവി തന്ന ശിക്ഷയല്ലേ ഇത്..!
ഞാന്‍ അമ്മൂമ്മയുടെ കൈയ്യില്‍ പിടിച്ച് മുത്തംവെച്ചു,
”’ അമ്മൂമ്മേ… എന്നോട് ക്ഷമിക്ക് അമ്മൂമ്മേ.. അമ്മൂമ്മയെ അനുസരിക്കാത്തതുകൊണ്ടല്ലേ എനിക്ക് ..”’
” സാരംല്യ ഉണ്ണ്യേ .. കണ്ണില് കൊള്ളേണ്ടത് പുരികത്ത് കൊണ്ടു എന്ന് വിചാരിച്ച് സമാധാനിക്ക്യ.. ദേവി കാത്തു..”
എന്റെ നെറ്റിയില്‍ തലോടികൊണ്ട് അമ്മൂമ്മ സമാധാനിപ്പിച്ചു..
രണ്ടുമൂന്ന് വട്ടം വിളിച്ചപ്പോഴാണ് വിക്രമേട്ടന്‍ മുഖമുയര്‍ത്തി നോക്കിയത്.
ഒന്നും മിണ്ടാതെ നോക്കി നില്‍ക്കുമ്പോള്‍ ആ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു.
പ്രാഥമിക ശുശ്വൂഷയ്ക്ക് ശേഷം അന്നുതന്നെ ഞങ്ങള്‍ ആസ്പത്രി വിട്ടു..
വീട്ടില്‍ വന്നയുടനെ അമ്മയുടെ തറവാട്ടമ്പലത്തിലെ വെളിച്ചപ്പാട് വന്ന് എന്റെ കയ്യില്‍ നൂല് ജപിച്ച് കെട്ടികൊണ്ട് പറഞ്ഞു,
” ഉണ്ണി വല്ലാണ്ട് പേടിച്ചിരിക്ക്ണു.. വേണ്ടാത്ത ചിന്തകളൊന്നും മനസ്സില്‍ കൊണ്ടു