നടക്കരുത് ട്ടോ.. ഈശ്വരാനുഗ്രഹം വേണ്ടുവോളമുണ്ട്..!”
പിന്നെ വിവിധ ക്ഷേത്രങ്ങളിലേയ്ക്കുള്ള വഴിപാടുകളുടെ ശീട്ടെഴുതി അമ്മൂമ്മയുടെ കൈയ്യില്‍ കൊടുത്തു.. ദക്ഷിണയും വാങ്ങി വെളിച്ചപ്പാട് പോയി..
വിശ്രമിക്കാന്‍ കിടന്ന എന്റെയടുത്ത് കട്ടിലില്‍ മുഖമണച്ച് ഇരിക്കുകയായിരുന്നു വിക്രമേട്ടന്‍..
ആ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരുന്നു..
” വിക്രമേട്ടാ… വല്ല്യമ്മാനും അമ്മമ്മ ചീത്ത പറഞ്ഞു ല്ലേ ?”
” വല്ല്യമ്മാന്‍ ഒന്നും പറഞ്ഞില്ല..
അമ്മൂമ്മ ..കുറേ ചീത്ത പറഞ്ഞു.. തല്ലിയില്ലെന്നേയുള്ളു… ഞാന്‍ കരയുന്നതു കണ്ടപ്പോള്‍ സ്നേഹത്തോടെ കുറേ ഉപദേശിച്ചു.”
” എനിക്ക് കിട്ടേണ്ട ചീത്ത മുഴുവനും വിക്രമേട്ടന് കിട്ടി ല്ലേ..വിക്രമേട്ടന്‍ വിഷമിക്കേണ്ട..
പറഞ്ഞത് കേള്‍ക്കാണ്ട് നമ്മള്‍ അങ്ങ്ട് പോയതിലുള്ള സങ്കടമാ അമ്മൂമ്മയ്ക്ക് ..”’
”’. സാരംല്ല്യ.. അമ്മൂമ്മൂയല്ലേ..സാരംല്ല്യ..
ചീത്ത പറഞ്ഞോട്ടെ.. എന്നെ തല്ലികൊന്നോട്ടെ.. എന്നാലും എന്റെ വല്ലഭൂന് കുഴപ്പമൊന്നും ഇല്ലാതിരുന്നാ മതി.. വേഗം സുഖമായി കിട്ടിയാല്‍ മതി ..
പിന്നേ.. വല്ലഭൂ.. ഇനി നമുക്ക് അങ്ങോട്ടൊന്നും പോവേണ്ടാ ട്ടോ.. നിര്‍ത്തി.. ഇതോടെ ഞാന്‍ നിര്‍ത്തി..”’
” ശരിയാ വിക്രമേട്ടാ.. നമുക്കിനി അങ്ങ്ട് പോകണ്ട.. ആ ക്ഷേത്രവും കുളവും ശിലാചിത്രവുമൊക്കെ ഒരു സ്വപ്നത്തില്‍ കണ്ടതാണെന്ന് കരുതി മറക്കാം !..”’
എന്റെ കരതലങ്ങള്‍ പിടിച്ച് ഇരു കവിളിലും ചേര്‍ത്തുവെച്ച് വിക്രമേട്ടന്‍ പുഞ്ചിരിച്ചു ..