കാലക്രമേണ ഇല്ലം ക്ഷയിച്ചതോടെ ക്ഷേത്രം നോക്കി നടത്താന്‍ ആരുമില്ലാതായി..
നിത്യ പൂജകളും മറ്റും ഇല്ലാതായി..
വര്‍ഷങ്ങളായി ക്ഷേത്രം മുടിഞ്ഞു കിടക്കുകയാണ്..
ഇല്ലത്തിന്റെ പിന്‍മുറയിലുള്ള ഏതോ തറവാട്ടുകാര്‍ക്കാണത്രേ ഇപ്പോള്‍ ക്ഷേത്രത്തിന്റെ അവകാശം..
പക്ഷേ അവര്‍ക്ക് ഇതിലൊന്നും താല്പര്യമില്ലാത്തതുകൊണ്ട് ക്ഷേത്രം ഇപ്പോഴും മുടിഞ്ഞ് കിടക്കുന്നു..
ക്ഷേത്രം ഏറ്റെടുക്കാന്‍ നാട്ടുകാര്‍ പലകുറി ശ്രമിച്ചെങ്കിലും എന്തൊക്കെയോ തടസ്സങ്ങള്‍ നേരിട്ടതുകൊണ്ട് അതും ഫലിച്ചില്ല..
നേരംകെട്ട നേരത്ത് ക്ഷേത്ര പരിസരത്തേയ്ക്ക് ആരും പോകാറില്ല ,
പ്രത്യേകിച്ച് നട്ടുച്ചയ്ക്കും ത്രിസന്ധ്യയ്ക്കും..
തെക്കേ മതിലിനും കുളത്തിനുമിടയിലുള്ള ഇടുങ്ങിയ വഴി ചെന്നെത്തുന്നത് ഇരുളടഞ്ഞ ഒരു കാവിലേയ്ക്കാണ്..
ആ വഴി ആത്മാക്കളുടെ സഞ്ചാരപഥമാണത്രേ !
അവരുടെ വരവ്പോക്ക് സമയത്ത് ആരെങ്കിലും ആ വഴിയില്‍ തടസ്സം നിന്നാല്‍ ആത്മാക്കള്‍ ശപിക്കുമത്രേ..!..
അതുവഴി പോയവര്‍ക്കെല്ലാം പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്..
ആരൊക്കെയോ ദേഹത്ത് മുട്ടിയുരുമ്മി കടന്നു പോയതായി തോന്നും.!
തൊട്ടു പിന്നിലൂടെ ആരോ ഓടി കിതച്ച് വരുന്നതു പോലെ തോന്നും.!
ആരൊക്കെയോ അടക്കംപിടിച്ച് സംസാരിക്കുന്നത് കേള്‍ക്കാം !..
ഇതൊക്കെ അനുഭവിച്ചവരില്‍ പലര്‍ക്കും ഭ്രാന്ത് പിടിച്ചിട്ടുണ്ടത്രേ.!..
ചിലര്‍ക്ക് ദുര്‍മരണം സംഭവിച്ചിട്ടുണ്ട് !
ചിലര്‍ പനിപിടിച്ച് തളര്‍ന്ന് കിടന്നീട്ടുണ്ട് !
ഇങ്ങനെ എത്രയെത്ര കഥകളാണെന്നോ അമ്മൂമ്മ പറഞ്ഞു തന്നീട്ടുള്ളത്..