മത്സ്യകുമാരന്‍ [Pramod]

Posted by

കേള്‍ക്കുമ്പോള്‍ അല്‍പ്പം പേടി തോന്നാറുണ്ടെങ്കിലും ,പിന്നെ ഇതൊക്കെ വെറും കെട്ടുകഥകളാണെന്നാണ് വല്ല്യമ്മാന്‍ എന്നെ പറഞ്ഞ് മനസ്സിലാക്കാറുണ്ട്….

ഇവിടെ പാര്‍ക്കാന്‍ വരുമ്പോഴെല്ലാം ക്ഷേത്ര പരിസരത്തേയ്ക്ക് പോകുരുതെന്ന് അമ്മൂമ്മ കാര്‍ക്കശ്യത്തോടെ എന്നോട് പറയാറുണ്ട്..

 

അമ്മൂമ്മയെ ധിക്കരിക്കേണ്ട എന്നു കരുതി വല്ല്യമ്മാനും അത് ശരിവെയ്ക്കും..

 

ഈ കഥകള്‍ കേട്ടുള്ള കൗതുകംകൊണ്ടോ ,

അതോ ക്ഷേത്ര പരിസരത്തെ ആകര്‍ഷണീയതയോ , എന്തുകൊണ്ടോ

ഒരു തവണയെങ്കിലും അവിടെ പോകണമെന്ന് എന്റെ മനസ്സ് എന്നും ആഗ്രഹിച്ചിരുന്നു..

 

ഞാന്‍ ആലോചിച്ച് നില്‍ക്കുന്നത് കണ്ട് വിക്രമേട്ടന്‍ പറഞ്ഞു,

” ന്റെ വല്ലഭൂ.. നീ ഇത്രേം പേടിതൂറിയാണോ..

ആത്മാക്കള്‍.. പ്രേതം….ഒന്നും ഇല്ല്യ..

ഇതൊക്കെ കാര്‍ന്നോന്‍മാര് അവരുടെ സൗകര്യത്തിന് പറഞ്ഞുണ്ടാക്കുന്ന കെട്ടുകഥകളാ.. ഞാന്‍ അവിടെ പോകാറുണ്ടല്ലോ.. ആ കുളത്തില്‍ കുളിക്കാറുംണ്ട്..! എനിക്കൊരു പേടിയും തോന്നീട്ടില്ല..”’…

പിന്നെ സ്വകാര്യം പോലെ വിക്രമേട്ടന്‍ പറഞ്ഞു,

”’..വല്ലഭൂ.. നീ വന്നാല്‍ ഞാന്‍ അവിടെയൊരു സൂത്രം കാണിച്ച് തരാം ”..

 

” ഉവ്വ് ഉവ്വ് !.. അവിടെയെത്തുമ്പോള്‍ എന്റെ അവിടേം ഇവിടേം പിടിച്ച് കൈക്രിയകള്‍ കാണിക്കുന്ന സൂത്രമല്ലേ ..എനിക്കറിയാം..!”

 

” ഹ ഹ.. അതൊന്നുമല്ലെടാ വല്ലഭൂ..

വേറൊരുകൂട്ടം അവിടെയുണ്ട്..

പിന്നെ നമുക്ക് കുളത്തിലെ മീനുകള്‍ക്ക് പാലൂട്ട് നടത്താം.”

 

”’ പാലൂട്ടോ ? അതെങ്ങ്ന്യാ വിക്രമേട്ടാ ?”

Leave a Reply

Your email address will not be published. Required fields are marked *