ഇണക്കുരുവികൾ 16 [പ്രണയ രാജ]

Posted by

ഇണക്കുരുവികൾ 16

Enakkuruvikal Part 16 | Author : Pranaya Raja

Previous Chapter

 

ദേ മനുഷ്യാ ഇങ്ങോട്ടൊന്നും പറയണ്ട ഞാൻ ചോദിക്കുന്നതിന് മറുപടി തന്നാ മതി എന്താടി എന്തു പറ്റി ഞാൻ പറഞ്ഞത് കേട്ടില്ലേനി കാര്യം പറയെടി, വല്യ ചൂടിലാണല്ലോ ആ ചൂടിലാ എന്താ കാര്യം
നിങ്ങൾ അനുനെ കേറി ഉമ്മ വെച്ചോ
( എന്നാ തുടരുവല്ലേ)അവളുടെ ആ ചോദ്യം എന്നെ ശരിക്കും ആടിയുലച്ചു കളഞ്ഞു . പ്രണയത്തിൻ്റെ വളക്കൂറുള്ള മണ്ണിൽ വേരോടി ഞാൻ പടർന്നു പന്തലിച്ച് ഒരു വ്യക്ഷമായി വാണരുളവേ , എന്നെ വേരോടെ കട പിഴുതെറിയാൽ പാകത്തിന് ശക്തമായ കൊടുങ്കാറ്റ് എന്നെ തേടി വന്നത് ഞാനറിഞ്ഞില്ല.
അത് മോളെ അനുമതി, എനി എന്നോടൊന്നും പറയണ്ടടി, വാവേ ഞാനൊന്നു പറയട്ടെ ഈ ഒരു കാര്യം എനിക്കു ക്ഷമിക്കാനാവില്ല ഏട്ടാ എടി നി എന്തൊക്കെയാ പറയുന്നേ . ടി പെണ്ണെ എനി എന്നെ വിളിക്കരുത്
വാവേ …
ഞാൻ പറയുന്നതിനു മുന്നെ അവൾ കോൾ കട്ട് ചെയ്തു എന്തു ചെയ്യണം എന്നൊരു നിശ്ചയവുമില്ല. മിഴികൾ ദു:ഖമെന്ന അവൻ്റെ കൂട്ടുക്കാരനെ കണ്ട സന്തോഷം , അവനെ വരവേറ്റത് ജലകണങ്ങളാൽ ആയിരുന്നു.
പ്രണയം പ്രായഭേതമന്യേ ഏവരിലും ഉണരുന്ന വികാരം, അനുഭൂതിയുടെ ലോകം. സന്തോഷം ദുഖവും ഇണചേരുന്ന സംഗമ വികാരം. ഇണക്കവും പിണക്കവും കണ്ണാരം പൊത്തി കളിക്കുന്ന കേളി ഗൃഹം. കണ്ണീരിൻ്റെയും , ചുംബനത്തിൻ്റെയും, പുഞ്ചിരിയുടെയും തുലാവർഷക്കാലം. മരണത്തിൻ്റെയും ജീവിതത്തിൻ്റെയും ഇടയിലെ നൂൽപ്പാലത്തിലെ യാത്ര. കാമദേവൻ വാണരുളും രാജകൊട്ടാരം. പ്രണയത്തിൻ്റെ നിറവും ഭാവവും മണവും രുചിയും അവളാണ് തനിക്ക്. അവൾ തനിക്കരികിൽ നിൽക്കും നിമിഷങ്ങൾ തന്നിൽ പൂത്തുലയുന്ന വസന്തം, അതിലെ മലരിലെ തേൻ കണം എല്ലാം അവൾക്കായി മാത്രം. ഒരു നിമിഷം എൻ്റെ ചിന്തകൾ പിന്നോട്ടു പോയത് ഞാൻ പോലും അറിഞ്ഞില്ല.
അന്ന് വഴലട അധരങ്ങൾ കഥ പറഞ്ഞ ആ യാത്ര. ഓർക്കുവാൻ കൊതിക്കുന്നു എന്നാൽ മറക്കാൻ ശ്രമിക്കുന്നതുമായ ദിനം. ശരിരത്തിലെ കുളിരിൽ നിന്നും ഉണർന്ന വിരക്തിയിൽ അറിയാതെ ആക്സിലറേറ്ററിനെ പ്രണയിച്ച നിമിഷം വളവിൽ തങ്ങളെ തേടിയെത്തിയ കാറിൽ തട്ടി തെറിച്ചു വീണ കരിദിനം. അന്ന് താൻ ബോധത്തിൽ തിരിച്ചു വന്ന നിമിഷം തിരഞ്ഞത് മാളുവിനെയാണ്, തനിക്ക് എന്തു പറ്റി എന്നു പോലും നോക്കാതെ താൻ പാഞ്ഞത് അവർക്കരികിൽ. അബോധാവസ്ഥയിൽ കിടന്ന മാളുവിൻ്റെ മുഖത്തേക്ക് ഒരു കുഞ്ഞിനെ പോലെ നോക്കിയ നിമിഷം.
നെറ്റിയിൽ നിന്നും മുഖത്തേക്കു പടർന്ന രക്തത്തിൽ അവളുടെ മുഖം കണ്ടപ്പോ ജീവൻ്റെ നല്ല പാതി പോയി. കയിൽ കരുതിയ വെള്ളം അവളുടെ മുഖത്തൊഴിച്ചപ്പോ ആ മിഴികൾ തുറന്നതിനു ശേഷമാണ് തൻ്റെ ശ്വാസം നേരെയായത്. തൻ്റെ ഷർട്ട് കീറി അവളുടെ തലയിൽ കെട്ടി , അവളെ കൊണ്ട് വെള്ളവും കുടുപ്പിച്ച് കഴിഞ്ഞപ്പോ കുറച്ചു ശാന്തമായി തൻ്റെ മനസ് .

Leave a Reply

Your email address will not be published. Required fields are marked *