അബദ്ധം 11 [PG]

Posted by

“വാ പെട്ടെന്ന് കയറ് ഇവിടെ നിൽക്കുന്നത് സേഫ് അല്ല…”

ഡ്രൈവർ പറഞ്ഞു നിർത്തും മുൻപേ ഞാൻ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി…ആകെ വിയർത്ത് കുളിച്ച് ശ്വാസം എടുക്കാൻ തന്നെ നല്ല പോലെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ കേബിനിൽ കിടന്നിരുന്ന വെള്ളത്തിന്റെ ബോട്ടിൽ അയാൾ എന്റെ നേർക്ക് നീട്ടി….

“ഇനി പേടിക്കാനില്ല ആരും പുറകെ വരില്ല.. “

കാർ വേഗത്തിൽ മുന്നോട്ട് എടുത്തതും ആശ്വാസത്തോടെ ഞാൻ ഡ്രൈവറുടെ മുഖത്തേക്ക് നോക്കി…

“ചേട്ടാ എന്നെ ഒന്ന് ബസ് സ്റ്റാൻഡ് വരെ ആക്കി തരാമോ…”

ഒന്ന് ചിരിച്ച ശേഷം അയാൾ വണ്ടിയുടെ മുന്നിൽ ഇരിപ്പുണ്ടായിരുന്ന പൊതിക്കെട്ട് എന്റെ നേർക്ക് നീട്ടി…

“കുഞ്ഞു കുട്ടി പരാധീനതകൾ ഉള്ള ഒരു സാധാരണക്കാരനാ മോനേ ഞാൻ..എട്ടു പത്തു വർഷം ആയി ഞാൻ അയാൾക്ക് വേണ്ടി ജോലി ചെയ്യാൻ തുടങ്ങിയിട്ട്,മുറിയിൽ വച്ച് അയാൾ മോനോട് എന്താ ചെയ്തിട്ടുണ്ടാവുക എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ…”

ഞാൻ ഒന്നും മിണ്ടാനാകാതെ ലജ്ജിച്ച് തല താഴ്ത്തി ഇരുന്നു…

“മോൻ പേടിക്കണ്ട ഞാൻ ഇതൊന്നും ആരോടും പറയാൻ പോകുന്നില്ല…ഇതുപോലുള്ള നഗരങ്ങളിൽ കാശുള്ള പകൽ മാന്യന്മാർക്കെല്ലാം രാത്രി ആയി കഴിഞ്ഞാൽ വൃത്തികെട്ട മറ്റൊരു മുഖം ആയിരിക്കും…കാശ് കൊടുത്താൽ ഈ പണിക്ക് നിൽക്കുന്ന ധാരാളം പയ്യന്മാർ ഇവിടെത്തന്നെ ഉണ്ട്.. പക്ഷേ ഒന്നുമറിയാത്ത നിഷ്കളങ്കരായ മോനെ പോലുള്ളവരോടാണ് അവർക്ക് കൂടുതൽ താല്പര്യം, ഒരിക്കൽ അവരുടെ വലയിൽ ചെന്ന് പെട്ടു കഴിഞ്ഞാൽ പിന്നെ രക്ഷപ്പെടാൻ സാധിച്ചെന്ന് വരില്ല.…”

“ട്രിങ് ട്രിങ്….”

Leave a Reply

Your email address will not be published. Required fields are marked *