ഏജന്റ് വിനോദ് – 3 Crime Thriller (തേക്ക് മരം)

Posted by

” മാഡം തന്നെ ആണ് നിങ്ങളെ കൊല്ലാൻ ഉള്ള ഈ മിഷൻ എന്നെ നേരിട്ട് ഏൽപ്പിച്ചത് ..” അവൾ പറഞ്ഞു
വിനോദിന്റെ മനസ്സിൽ ഒരു വെള്ളിടി മിന്നി , അവനു വിശ്വസിക്കാൻ ആയില്ല , അവൻ അറിയാതെ അവന്റെ കയ്യിൽ നിന്നും തോക്ക് താഴെ വീണു പോയി
പ്രിയ തുടർന്നു …”നീ കുളിക്കാൻ ബാത്‌റൂമിൽ കയറിയ സമയത്തു മാഡം നേരിട്ട് എന്നെ വിളിച്ചു പറഞ്ഞതാണ് ഇത് …നിങ്ങൾ ഒരു ഡബിൾ ഏജന്റ് ആണെന്നും , ശത്രു രാജ്യത്തിന്റെ ചാരൻ ആണെന്നും …നിങ്ങളെ നേരിട്ട് കൊല്ലാൻ കഴിയില്ലെന്നും അതിനാൽ സെക്സിൽ ഏർപ്പെട്ടു അതിന്റെ ലഹരിയിൽ നിൽക്കുമ്പോൾ കൊല്ലണം എന്നും മാഡം പറഞ്ഞു തന്നു …അതുകൊണ്ടാ ഞാൻ നിങ്ങളുമായി ലൈംഗികമായി ബന്ധപ്പെട്ടത് , അല്ലാതെ പ്രേമം കൊണ്ടൊന്നും അല്ല … മാഡം പറഞ്ഞാൽ ഞാൻ എന്റെ അച്ഛനെ പോലും കൊല്ലും എന്ന് നിനക്കറിയില്ലേ …പക്ഷെ നിങ്ങളുടെ സുഖിപ്പിക്കലിൽ കുറച്ചു സമയത്തേക്ക് ഞാൻ എന്നെ തന്നെ മറന്നു പോയി ..അതാണ്‌ എനിക്ക് പറ്റിയ തെറ്റ് ..ഇല്ലെങ്കിൽ ഇപ്പോൾ നിങ്ങൾ പരലോകത്തു എത്തിയേനെ ” പ്രിയ ദേഷ്യത്തോടെ പറഞ്ഞു
വിനോദ് ആകെ തകർന്നു പോയി ,താൻ ഈ ലോകത്ത് ഏറ്റവും ബഹുമാനിക്കുകയും അനുസരിക്കുകയുംചെയ്ത മാഡം തന്നെ രാജ്യദ്രോഹിയാക്കി മുദ്ര കുത്തി കൊല്ലാൻ ഉത്തരവിട്ടിരിക്കുന്നു . തന്റെ ജീവനും ജീവിതവും ഈ നാടിനും ഏജൻസിക്കും വേണ്ടി ഉഴിഞ്ഞു വച്ചിട്ടും ,തനിക്കു പ്രതിഫലം ആയി കിട്ടിയത് ഇതാണല്ലോ എന്നോർത്ത് അവന്റെ മനസ്സ് പിടഞ്ഞു …
അവന്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ പൊഴിഞ്ഞു , കണ്ണുനീർ തുള്ളി പ്രിയയുടെ കൈയ്യിൽ വീണു …
(തുടരും )

Leave a Reply

Your email address will not be published. Required fields are marked *