““അപ്പൊ അ…അവള് നിന്നോട് വേറൊന്നും പ…പറഞ്ഞില്ലെ”” ഒരു സംശയത്തോടെ ഞാൻ ചോദിച്ചു എന്നാൽ..
““വേറെന്ത്”” അവളും അതേ സംശയത്തോടെ എന്നോട് തിരിച്ച് ചോദിച്ചു..
““ഏയ് ഒന്നുവില്ല”” ഞാൻ പറഞ്ഞു..
““സത്യംപറ മോനെ അപ്പൂസെ.! നിന്റെ സംസാരത്തിൽ ഒരു പതർച്ചയുണ്ടല്ലൊ.? ഉം.! പറ എന്താകാര്യം.?”” ചുടിലൊളിപ്പിച്ച കള്ളചിരിയോടെ അവൾ ചോദിച്ചു..
““എന്ത് പതർച്ച… നീയൊന്ന് പോയെടി.. ചുമ്മ മനുഷ്യനെ”” എന്നുപറഞ്ഞ് ഞാൻ ബോണറ്റിൽ നിന്നും പതിയെ എഴുന്നേറ്റതും അവൾ എന്റെ കയ്യിൽ കയറി പിടിച്ചു,,, ഞാൻ അവളുടെ മുഖത്തേക്ക് തല ചാരിച്ച് നോക്കി..
““സത്യംപറയട… എന്ത നീയിപ്പൊ അവളേക്കുറിച്ച് ചോദിക്കാൻ കാരണം””” അവൾ വീണ്ടും ഒരു സംശയത്തോടെ ചോദിച്ചു… അപ്പഴും ആ കള്ള ചിരി അവളുടെ മുഖത്തുണ്ടായിരുന്നു..
““എടി സത്യായിട്ടും ഒന്നുവില്ല.. ഞാൻ വന്ന സമയത്ത് നീയവളേക്കുറിച്ച് ഒന്നും പറയാതിരുന്നതുകൊണ്ട് ഞാൻ ചോദിച്ചെന്നെയുള്ളു”” എന്റെ കയ്യിന്മേലുളള അവളുടെ പിടി വിടുവിച്ചുകൊണ്ട് ഞാൻ പറഞ്ഞു…
““അതല്ല….. നീയും അവളും തമ്മിൽ എന്തോ ഉണ്ട്… അല്ലെങ്കിൽ വേറെയെന്തെങ്കിലും അവളെന്നോട് പറഞ്ഞൊ എന്ന് നീയെന്നോട് ഇത്രേം ചൂഴ്ന്നുചോദിക്കില്ലല്ലൊ..! അതുകൊണ്ട് സത്യം പറമോനെ… എന്താകാര്യം.. പറ.?””
““എന്റെ ഈശ്വരാ… ഇതിപ്പൊ ഞാൻതന്നെ ഇവളോടെല്ലാം പറയേണ്ട അവസ്ഥയായല്ലൊ.! എങ്ങനെയെങ്കിലും ഇതിൽനിന്ന് ഒന്ന് രക്ഷപെടണം”” എന്ന് മനസ്സിൽ ചിന്തിച്ച് നിൽക്കുമ്പഴാണ്..
““ചേച്ചി അവരിറങ്ങാൻ തുടങ്ങുവ.. വ”” മുറ്റത്തേക്ക് ഇറങ്ങിവന്ന അനിത അനഘയെ പിന്നിൽ നിന്നും വിളിച്ചു..