അപ്പഴേക്കും ഫ്രണ്ട് ഡോർ തുറന്ന് ഫ്രണ്ട് സീറ്റിലേക്ക് കയറി ഇരുപ്പുറപ്പിച്ച മിത്ര ഒരു ചെറിയ പുഞ്ചിരിയോടെ എന്റെ മുഖത്തേക്കുനോക്കി..
““പോകാം”” എന്നുപറഞ്ഞു..
എന്നാൽ അവൾ ഫ്രണ്ട് സീറ്റിലേക്ക് കയറി ഇരുന്നതിന്റെ ആ ഷോക്കിൽ ഒന്നുംമിണ്ടാതെ ഞാൻ അവളുടെ മുഖത്തേക്കുതന്നെ നോക്കി ഇരിക്കുകയായിരുന്നു..
““വണ്ടിയെടുക്കപ്പൂസെ””” വീണ്ടും ഒരു പുഞ്ചിരിയോടെ അവളൊന്ന് നീട്ടിപറഞ്ഞു…
“““ആം….. എടു… ഞ…. ഇപ്പൊ””” അവളുടെ മുഖത്തുനോക്കി ഞാനെന്തൊ പിച്ചുംപേയും പറയുന്നപോലെ പറഞ്ഞസേഷം വണ്ടി സ്റ്റാർട്ടാക്കി പതിയെ മുന്നോട്ടെടുത്ത് വലത്തേക്ക് തിരിച്ചു…
അതേസമയം എന്റെ പാവം ചങ്ക് ബ്രോസ്, അവരിപ്പഴും ഒരു വെണ്ടയും മനസ്സിലാവാതെ എന്നേതന്നെ നോക്കി ഉറച്ചുപോയ പറപോലെ അവിടെത്തന്നെ നിൽക്കുകയായിരുന്നു, എന്റെയൊപ്പം കൂട്ടുവരാൻ ഞാനിപ്പോൾ മനീഷിനെ വിളിച്ചാൽ ബുർജ്ഖലീഫ അവന്റെ പേരിലെഴുതികൊടുക്കാമെന്ന് പറഞ്ഞാലും ആ ഊമ്പൻ വരാൻ പോന്നില്ല…. അതുകൊണ്ട് ഞാനവരെ ശ്രെദ്ധിക്കനേ പോയില്ല..
കോർട്ടിൽ നിന്നും റോഡിലേക്ക് വണ്ടിയിറക്കിയ ഞാൻ നേരെ കാവാലത്തേക്ക് വെച്ചുപിടിച്ചു..
****
സമയം രാത്രി 10:20
ഞങ്ങളിപ്പോൾ തിരുവല്ല കഴിഞ്ഞു,,, അവിടുന്ന് തിരിച്ചിട്ടിപ്പോൾ പത്തിരുപത് മിനിറ്റോളം ആയെങ്കിലും വണ്ടി ഓടിക്കുന്നതിനിടയിൽ ഞാൻ മിത്രേടെ മുഖത്തേക്ക് നോക്കിയതുകൂടിയില്ല, എന്നാൽ എന്റെ ചിന്ത മുഴുവൻ മിത്രേക്കുറിച്ച് മാത്രമായിരുന്നു—- അനഘയുടെ വീട്ടിൽവച്ച് എന്നെ കണ്ടപ്പോൾ അവളുടെ മുഖത്ത് എന്നെ കൊല്ലാനുള്ള ദേഷ്യം അവൾക്കുണ്ടായിരുന്നു,, എന്നാൽ അനഘയുടെ വീട്ടിൽനിന്നും ഇറങ്ങിയതിന് സേഷം അവളെന്നോട് ദേഷ്യമൊന്നും കാണിക്കാതെ വളരെ സാധാരണ രീതിയിലാണ് പെരുമാറിയത്, ഇപ്പൊ പെരുമാറുന്നതും,, പലതും കൂട്ടിക്കിഴിച്ച് ചിന്തിക്കുമ്പോൾ ““അതിലെന്തോ ഒരു പന്തികേടില്ലെ”” എന്നെന്റെ മനസ്സ് പറഞ്ഞു—- ഞാനവളോട് ചെയ്തുകൂട്ടിയ പന്നത്തരത്തിന് എന്നെ നേരിൽ കണ്ടപ്പോൾതന്നെ അവളെന്നെ വെട്ടികീറണ്ടത… എന്നിട്ടുമവൾ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ എന്നോട് പെരുമാറണമെങ്കിൽ അവൾ മറ്റെന്തോ പ്ലാൻ ചെയ്യുന്നുണ്ട്.??? എന്നെന്റെ മനസ്സ് പറഞ്ഞു…