അപ്പഴേക്കും മിത്രയും ഫ്രണ്ട്സും സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നിരുന്നു, അവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് സിറ്റൗട്ടിലെ സ്ലാബിലേക്ക് കയറിയിരുന്നു, ഒപ്പം സ്നേഹയും, അക്കുവും, ലക്ഷ്മിയുമുണ്ട്..
““ആം വരുവ”” എന്നുപറഞ്ഞ് അവരുടെ അടുത്തേക്ക് തിരിഞ്ഞ അനഘ എന്തോ ഓർത്തിട്ടെന്നപോലെ ഒന്ന് നിന്നശേഷം വീണ്ടും എന്റെ നേരെ തിരിഞ്ഞു—— ആ സമയം ഞാനും അവളുടെ മുഖത്തേക്ക് നോക്കി “എന്ത”” എന്ന ഭാവത്തോടെ..
““പഠിക്കുന്ന സമയത്ത് നിങ്ങൾതമ്മിൽ ഇഷ്ടത്തിലായിരുന്നു അല്ലെ.?”” ഒരു കള്ള ചിരിയോടെ അവളെന്നോട് ചോദിച്ചു..
““നിന്നോടത് ആരുപറഞ്ഞു… അവള് പറഞ്ഞൊ.”” അവളുടെ പെട്ടന്നുള്ള ആ ചോദ്യത്തിൽ ഒന്നും ആലോചിക്കാതെ ഞാനും എടുത്തടിച്ചപോലെയങ്ങ് ചോദിച്ചു..
എന്നാൽ ഞാനത് പറഞ്ഞതും…
““മ്മ്…. മ്മ്… … നടക്കട്ടെ… നടക്കട്ടെ… നടക്കട്ടെ”” അതേ ചിരിയോടെ തല രണ്ട് സൈഡിലേക്കും ആട്ടികൊണ്ട് എന്നെ കളിയാക്കുന്ന തരത്തിൽ അവൾ പറഞ്ഞു..
““അല്ല… അ… അങ്ങനെ അ…. അ അല്ല””” ഞാൻ നിന്ന് വിക്കാൻ തുടങ്ങി..
““നീയിനി കൂടുതൽ ബപ്പപ്പയടിക്കണ്ട.!”” അത്രേം പറഞ്ഞുനിർത്തിയ അനഘ സിറ്റൗട്ടിലേക്കൊന്ന് തിരിഞ്ഞുനോക്കിയ സേഷം എന്റെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട്..
““അവളെ കാണാനെ അടിപൊളിയ.. സിനിമാനടി കീർത്തി സുരേഷിന്റെ അതേ മുഖച്ചായ… അല്ലേട സത്യല്ലെ””” വീണ്ടും ഒരു ആക്കിയ ചിരിയോടെ അവളത് പറഞ്ഞു നിർത്തിയതും..
““നിന്നെയിന്ന് ഞാൻ”” എന്നുപറഞ്ഞ് നിലത്തേക്ക് ചുറ്റിനുമൊന്ന് നോക്കിയ ഞാൻ അടുത്ത് കിടന്ന ഒരു വലിയ സിമന്റ് കട്ട പൊക്കിയെടുത്തതും,, —- എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് അവൾ സിറ്റൗട്ടിലേക്കോടി..