അക്ഷയ്മിത്ര 3 [മിക്കി]

Posted by

എന്നാൽ എന്റെ ആ ശ്രെമം വെറുതേയായിരുന്നു …. എന്നിൽനിന്നും ഞനവളെ പിടിച്ച് മാറ്റാൻ ശ്രെമിച്ചതും അവൾ എന്നേ കൂടുതൽ വരിഞ്ഞ് മുറുകുകയാണ് ചെയ്തത്.. ഞാൻ വീണ്ടും അവളെ എന്നിൽനിന്നും പിടിച്ച് മാറ്റാൻ ശ്രെമിച്ചെങ്കിലും അവളുടെ കൈകൾ എന്റെ ശരീരത്തിൽ മുറിക്കികൊണ്ടിരിന്നു.. – അവളുടെ കണ്ണുകളിൽ നിന്നും അപ്പഴും കണ്ണുനീർ കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഇളം ചൂടുള്ള അവളുടെ കണ്ണുനീർ ടീഷർട്ട് മുകളിലൂടെ അരിച്ചിറങ്ങി എന്റെ മാറിൽ പടർന്നു… ആ നിമിഷം.!!! ……. എന്റെ ഹൃദയത്തിൽ ഒരു നോവ് അനുഭവപ്പെട്ടു.. ……….. വീണ്ടും എന്റെ ശരീരവും മനസ്സും ഒരുപോലെ തളരാൻ തുടങ്ങി ……… വളരെ പ്രെയാസപ്പെട്ടിട്ടാണെങ്കിലും മനസ്സിൽ നിന്നും ഞാൻ മയിച്ചുകളഞ്ഞ അല്ലെങ്കിൽ മായിച്ച് കളയാൻ ശ്രെമിക്കുന്ന ഒരുകാലത്തെ ഞങ്ങളുടെ ആ പ്രണയ നിമിഷങ്ങളെല്ലാം വീണ്ടും എന്റെ മനസ്സിലേക്ക് തെളിഞ്ഞുവരാൻ തുടങ്ങി..!!! ഇപ്പോൾ എന്നിൽ പറ്റിചേർന്ന് നിൽക്കുന്നത് എന്ത് കാര്യത്തിലും തന്റെ തോൽവി സമ്മതിച്ച് തരാൻ മടിക്കുന്ന ആ തന്റേഡിയായ മിത്രയല്ല.. പകരം,. വർഷങ്ങൾക്ക് മുൻപ് എന്നേ ജീവന് തുല്യം സ്നേഹിച്ചിരുന്ന ആ പഴയ ‘മീനു’ ആണെന്ന് എനിക്ക് തോന്നി.. …… എന്റെ ശരീരത്തിലെ ഒരു അവയവംപോലെ എന്നിൽ ചേർന്ന് നിന്നുകൊണ്ട് എന്റെ മാറിൽ മുഖം ചേർത്ത് ഏങ്ങലടിച്ച് കരയുന്ന മിത്രയെ എന്നിലേക്ക്‌ കൂടുതൽ ചേർത്തുപിടിക്കാൻ എന്റെ ഹൃദയം വെമ്പി.. എന്റെ കൈ അതിനുവേണ്ടി വിറച്ചു… പക്ഷെ…., എന്തോ..??? എനിക്കതിന് കഴിയുന്നുണ്ടായിരുന്നില്ല …

Leave a Reply

Your email address will not be published. Required fields are marked *