അർദ്ധപ്രാണസഖി [Lee child]

Posted by

 

 

 

​അർജുൻ കുമാറിന്റെ കൈ തട്ടിമാറ്റി നികിതയെ തന്റെ പിന്നിലേക്ക് മാറ്റി നിർത്തി. പാർട്ടിയുടെ സംഗീതം അപ്പോഴും പശ്ചാത്തലത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു, പക്ഷേ ആ ടേബിളിന് ചുറ്റും മാരകമായ ഒരു നിശബ്ദത പടർന്നു.

 

 

 

 

 

 

​ഈ ബഹളത്തിനിടയിലേക്ക് പബ്ബിന്റെ വാതിൽ തുറന്ന് ഒരാൾ കടന്നുവന്നു. കറുത്ത ബ്ലേസറും ജീൻസും ധരിച്ച്, മുടി പിന്നിലേക്ക് കെട്ടി വെച്ച്, തീക്ഷ്ണമായ കണ്ണുകളോടെ അനന്യ.

 

 

 

 

 

 

​അവൾ നേരെ നടന്നുവന്നത് ആ ടേബിളിന് അടുത്തേക്കായിരുന്നു. അർജുൻ കുമാറിനെ നേരിടാൻ തയ്യാറായി നിൽക്കുന്നത് കണ്ടപ്പോൾ അവൾ ഒന്ന് നിന്നു. കുമാർ അനന്യയെ കണ്ടതും പെട്ടെന്ന് വിനീതനാകാൻ ശ്രമിച്ചു.

 

 

 

​അനന്യ: (ശാന്തമെങ്കിലും കടുപ്പമേറിയ ശബ്ദത്തിൽ) “കുമാർ… ഓഫീസ് ക്യാമ്പസിന് പുറത്ത് വെച്ച് നടത്തുന്ന ഈ ‘കരിയർ ഗൈഡൻസ്’ നിന്റെ സർവീസ് റൂൾസിൽ ഉള്ളതാണോ? അതോ ഞാൻ ഐസ് ക്വീൻ ആയതുകൊണ്ട് എനിക്ക് ഇത്തരം വികാരങ്ങൾ മനസ്സിലാവില്ലെന്ന് നീ കരുതിയോ?”

​അർജുൻ ഞെട്ടിപ്പോയി. താൻ കുറച്ചു മുൻപ് പറഞ്ഞ വാക്കുകൾ അവൾ കേട്ടു എന്ന് അവന് മനസ്സിലായി.

കുമാറിന്റെ വാക്കുകൾ പബ്ബിലെ ആ സംഗീതത്തേക്കാൾ ഉച്ചത്തിൽ അവിടെ മുഴങ്ങി. മദ്യലഹരിയിൽ നിയന്ത്രണം വിട്ട അയാൾ ഒരു എച്ച്.ആർ. മാനേജർ എന്ന പദവി പോലും മറന്നു.

 

 

 

 

 

 

​കുമാർ: (അട്ടഹസിച്ചുകൊണ്ട്) “നീ ആരാണെന്നാ നിന്റെ വിചാരം അനന്യ? വെറുമൊരു പെണ്ണല്ലേ നീ? അതുകൊണ്ടല്ലേ നീ ഇപ്പോഴും ആരും ഇല്ലാതെ ഒറ്റയ്ക്ക് നടക്കുന്നത്. ഒരു ആണും നിന്നെ തിരിഞ്ഞു നോക്കില്ല. പെണ്ണത്തമില്ലാത്ത (Zero feminine qualities), വെറുമൊരു തടിക്കഷ്ണമാണ് നീ…”

Leave a Reply

Your email address will not be published. Required fields are marked *