അർദ്ധപ്രാണസഖി [Lee child]

Posted by

 

 

 

 

 

 

​”എന്റെ ചോര തന്നെയാണല്ലോ കുടിച്ചത്! ശരിക്കും ‘വടയക്ഷി’ തന്നെ!” അവൻ ചുണ്ട് തുടച്ചുകൊണ്ട് ആത്മഗതം നടത്തി.

 

 

 

 

 

 

________________

 

 

 

 

 

 

 

 

 

 

 

 

​നാളെ രാവിലെ ഇവൾ എഴുന്നേൽക്കുമ്പോൾ താൻ കടിച്ച ചുണ്ടുമായി മുന്നിൽ നിൽക്കേണ്ടി വരുമെന്ന കാര്യം ആലോചിച്ചപ്പോൾ അർജുന് ചിരിയും പേടിയും ഒരുമിച്ച് വന്നു. അവൻ വേഗം വില്ലയുടെ പുറത്തേക്ക് ഇറങ്ങി ഓടി.

 

 

 

 

 

 

പിറ്റേന്ന് രാവിലെ ഓഫീസിൽ എത്തുമ്പോൾ അർജുൻ ഒരു ‘നിഞ്ച’ ലുക്കിലായിരുന്നു. ഒരു വലിയ ബ്ലാക്ക് മാസ്ക് വെച്ച് കണ്ണുകൾ മാത്രം പുറത്തു കാണുന്ന രീതിയിലാണ് അവൻ സീറ്റിൽ വന്നിരുന്നത്.

 

 

 

 

 

 

​ശ്രീനിവാസനും നികിതയും ഉടനെ അങ്ങോട്ട് പാഞ്ഞെത്തി.

 

 

 

 

 

 

​ശ്രീനിവാസൻ: “എന്താടാ അർജുൻ, ബാംഗ്ലൂർ ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാൻ നീ വല്ല തീവ്രവാദി ഗ്രൂപ്പിലും ചേർന്നോ? അതോ പത്താം നിലയിലെ ‘കൊടുങ്കാറ്റ്’ പേടിച്ച് മുഖം മൂടി വെച്ചതാണോ?”

 

 

 

 

 

 

​അർജുൻ: (മാസ്ക്കിനുള്ളിലൂടെ പതിഞ്ഞ ശബ്ദത്തിൽ) “അതല്ല ശ്രീനിയേട്ടാ… ഇന്നലെ രാത്രി മഴ നനഞ്ഞതാ, നല്ല ജലദോഷം. വായ തുറന്നാൽ ഇപ്പോൾ തുമ്മും. ബാക്കിയുള്ളവർക്ക് വരാതിരിക്കാൻ വേണ്ടിയാ ഈ മാസ്ക്.”

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *