“ നീ നോക്കിക്കോ അവന്റെ മരണം എന്റെ കൈ കൊണ്ട് തന്നെയാ…” അതും പറഞ്ഞു സുനിച്ഛൻ തന്റെ മുഖത്തെ വെട്ടുക്കൊണ്ട പാടിൽ പതിയെ കൈ വച്ചു…..
“ നാശം എങ്ങനേലും ഒന്ന് ചത്തു കിട്ടിയാൽ മതി ആയിരുന്നു…” കൂട്ടം കൂടി നിന്നവർ പിറുപിറുത്തു….
പക്ഷേ ഈ സമയം അവന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഇരുന്ന ഒരാൾ ആ ആലന്തോട് ഗ്രാമത്തിൽ ഉണ്ടായിരുന്നു…. ഡെയ്സി ജേക്കബ്, മാളിയേക്കൽ ജേക്കബ് എന്ന പ്രമാണിയുടെ ഒരേ ഒരു മകൾ… ആ നാട്ടിലെ തന്നെ ഏറ്റവും വലിയ സുന്ദരി… ആ നാട്ടിലെ ഏക ബിരുദാനന്തര ബിരുദധാരി…. നാട്ടിലെ പല സുന്ദരന്മാരും അവൾടെ പിന്നാലെ ആയിരുന്നു… പക്ഷേ അവൾ എന്നും അവൾടെ ചെകുത്താന്റെ പിന്നാലെ ആയിരുന്നു.. അവൾടെ മുറചെറുക്കനായ കൊട്ടാരം വീട്ടിൽ വർക്കിയുടെ മകൻ സാജൻ വർക്കിയുടെ പിന്നാലെ….
പ്രാർഥനയിൽ ഇരുന്ന അവൾടെ കാതുകളിൽ ആ വാർത്ത എത്തി……..
(തുടരും)
ഇത് വെറും ട്രൈലെർ മാത്രം ആണ്… ബാക്കി കഥ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം മാത്രം പോസ്റ്റ് ചെയ്യുന്നതായിരിക്കും…. തുടരണോ????