വളരെ അസ്വാസ്ഥനായിരുന്നു ഡേവിഡ് കുരിശിങ്കൽ….വണ്ടി വളവു തിരിഞ്ഞു കയറ്റം കയറുമ്പോൾ മുന്നിലൊരു ലോറി വളരെ സ്പീഡിൽ..”സാത്താൻ”…അത് വന്നിടിച്ചു ഡേവിഡിന്റെ കാർ താഴ്ചയിലേക്ക് പതിഞ്ഞു…..ആ ലോറിയിൽ നിന്നും പ്രതാപൻ തല പുറത്തേക്കിട്ടൊന്നു നോക്കി…..ഒരു വല്ലാത്ത ചിരി ചിരിച്ചു…..പക്ഷെ അവിചാരിതമായി മുന്നിൽ വന്നു നിൽക്കുന്ന പോലീസ് ഇന്നോവ പ്രതാപന് ശ്രദ്ധിക്കാൻ പറ്റിയില്ല…എസ.പി ശ്രീധർ പ്രസാദ് അതിൽ നിന്നിറങ്ങി…പ്രതാപൻ ഇറങ്ങിയോടാണ് കഴിയുന്നതിനു മുമ്പ് അവനെ പൊക്കി…..കണിച്ചുകുളങ്ങര കൊലപാതകം ആവർത്തിച്ചു രക്ഷപെടാമെന്നു കരുതിയോടാ…കഴുവേറിടമോനെ…നീ ആ മൃഗം സാജുവിന്റെ കൂട്ടുകാരനല്ലേ…എസ.പി ശ്രീധർ പ്രസാദ്..പത്തനംതിട്ട സ്റ്റേഷൻ അതിർത്തിയായതു കൊണ്ട് ഇൻസ്പെക്റ്ററെ വിളിച്ചു ജീപ്പ് വരുത്തിച്ചു..പ്രതാപനെ എസ.പി ഓഫീസിൽ എത്തിക്കാൻ നിർദ്ദേശം നൽകി..ഒപ്പം താഴ്ചയിലേക്ക് പോയ ഡോക്ടർ ഡേവിഡ് കുരിശിങ്കലിനെ ഐഡന്റിഫൈ ചെയ്യാനും….
പത്തനംതിട്ട റാന്നി വളവിൽ അപകടം…മരിച്ചത് ആരെന്നറിഞ്ഞിട്ടില്ല….ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു..ഒരു വെളുത്ത മഹീന്ദ്ര സ്‌കോർപിയോ ആണ് അപകടത്തിൽ പെട്ടിരിക്കുന്നത്…