ഒരു സ്ത്രീയാണോ സാറേ…മാർക്കോസ് ചോദിച്ചു….
അല്ല….ഒരു പത്തു അമ്പത് വയസ്സ് വരുന്ന ആളാ….എന്താ അയാളുടെ പേര് …ഓ….ഞാനൊന്ന് നോക്കട്ടെ….പോലീസ് കാരൻ തന്റെ മുന്നിലിരുന്ന ചുവപ്പു നാടയുള്ള ഫയലുകൾ പരിശോധിക്കാൻ തുടങ്ങി….ആ…ആ ഹോസ്പിറ്റലിലെ തന്നെ ഒരു പീഡിയാട്രീഷ്യൻ…ഡോക്ടർ ഡേവിഡ് കുരിശിങ്കൽ…
സാറേ ഇവനാണ് ഏക ദൃക്‌സാക്ഷി…ഈ കേസിനെ കൊഴച്ചു മറിക്കാൻ ആ ഹോസ്പിറ്റലിലെ എം.ഡി കളിക്കുന്ന കളിയാണിത്…ഇവാൻ പറയുന്നത് സാറ് കേട്ടാൽ വിശ്വാസം വരും……ആൽബി മാർക്കോസ് പഠിപ്പിച്ചത് അതെ പോലെ പറഞ്ഞു കൊടുത്തു….കാർലോസിന്റെ പേര് മാത്രം….ആനിയെ മാർക്കോസ് മനഃപൂർവം ഒഴിവാക്കി….എല്ലാം കഴിഞ്ഞ മാർക്കോസ് പുറത്തിറങ്ങി….വലപ്പാടിനെ ഫോണിൽ വിളിച്ചു….ആകെ പ്രശ്നമാണ് വലപ്പാടെ…
എന്താ കാര്യം….
വലപ്പാടിന്റെ പേര് ആ ആനിയുടെ തന്ത ഇവിടെ എസ.പി ആഫീസിൽ വന്നു മൊഴിയിൽ പറഞ്ഞുകൊടുത്തു…
അയാളെന്തിനാ…..ആ തായോളി എല്ലാം കേട്ടപ്പോൾ ഞാൻ പറഞ്ഞതാ വേണ്ടാ വേണ്ടാ എന്ന്…..
താൻ ഒരു കാര്യം ചെയ്യ്….നമ്മുടെ ആ പഴയ ക്വട്ടേഷൻ പ്രതാപനെ ഒന്ന് വിളിക്ക്…താനുമായല്ലേ നല്ല പരിചയം…എന്നെ ഒന്ന് ഊരിതാ മാർക്കോസ്….അടുത്ത ഭരണം ഞങ്ങളുടേതാ..എക്സൈസ് വകുപ്പേ ഞാനെടുക്കൂ…അത് തനിക്കും പ്രയോജനം ചെയ്യും…..
ഓ…ശരി ശരി ഞാൻ വേണ്ടത് ചെയ്യാം….ആ പിന്നെ ഞാൻ ഒരു കളി കളിക്കാൻ പോകുവാ…വലപ്പാട് പൊലീസുകാരെ റെഡിയാക്കിക്കോ…. ഹോസ്പിറ്റലിൽന്റെ വാതിക്കൽ ഒരു ചെറിയ മാർച്ചു..അവിടെ പോലീസ് ആക്രമണം ഉണ്ടാകണം…തനിക്കും പ്രയോജനം ചെയ്യുമെടോ വലപ്പടെ…
താൻ തുടങ്ങിക്കോടോ…ബാക്കി ഞാൻ നോക്കി കൊള്ളാം….
മാർക്കോസ് നേരെ റാന്നിയിൽ ചെന്ന്…ഗോപുവിനെ ഫോണിൽ വിളിച്ചു…ഗോപു എത്തി…അവർ നേരെ പോയത് സുലോചനയുടെ വീട്ടിലേക്കായിരുന്നു….
പ്രതാപൻ തന്റെ ഗ്യാരേജിൽ കയറി പഴയ നമ്പർ പ്ളേറ്റ് മാറ്റി പുതിയ ഒരെണ്ണം ഫിറ്റ് ചെയ്തു….സാത്താൻ എന്ന ലോറി റിവേഴ്‌സ് ഗിയറിൽ പിറകോട്ടിറക്കി….മാർക്കോസ് തന്നെ വിളിച്ചിട്ടു ഏൽപ്പിച്ച ധൗത്യം ആണ്…ചെയ്‌താൽ കൈ നിറയെ കാശ് കിട്ടും..ആരെക്കെയോ വമ്പൻമാർ ഇതിൽ ഉണ്ടെന്നാണ് പറയുന്നത്….തീർക്കണ്ടാ…ഒരാക്സിഡന്റിൽ പെട്ട് അനങ്ങാതെ കിടക്കണം..അത്ര തന്നെ…മാർക്കോസ് പറഞ്ഞ പേര് ഒന്നും കൂടി ഓർത്തെടുത്തു…