ഷെൽമ: ചേട്ട ഒരു കാര്യം എനിക്ക് ഉറപ്പാണ് , അവർ എല്ലാവരും നിങ്ങളുടെ ഫ്ലാറ്റിൽ വന്നിട്ടുണ്ട്.
അരുൺ: എല്ലാവരും. ആസിഫ് വന്നിട്ടുണ്ട് എനിക്ക് അതറിയാം പക്ഷേ മറ്റുള്ളവർ എപ്പോൾ?
ഷെൽമ: എപ്പോഴാണ് എന്നെനിക്കറിയില്ല ഇടകിടക്ക് അവർ നിങ്ങളുടെ അവിടെ വന്നിട്ടുണ്ട്
അരുൺ: ഓഫീസ് ടൈം കഴിഞ്ഞാണോ?
ഷെൽമ: അല്ല ഞങ്ങൾക്ക് സൈറ്റ് visit എന്നും പറഞ്ഞ് ഓഫീസിൽ നിന്നും എപ്പോൾ വേണമെങ്കിലും പോവാം. പിന്നെ കമ്പനിയ്ക്ക് ഞങ്ങൾ കാരണം good റിസൾട്ട് കിട്ടുന്നതുകൊണ്ട് കൂടുതൽ ഫ്രീഡവും ഉണ്ട്. ആരും ചോദിക്കാനൊന്നും വരത്തില്ല
അരുൺ: പക്ഷേ അവർ ഇവിടെ വരുന്ന കാര്യം ഷെൽമക്ക് എങ്ങനെ അറിയാം. ശെൽമ ഇവിടെ വന്നിട്ടുണ്ടോ ?
ഷെൽമ: ഇല്ല ഞാൻ വന്നിട്ടില്ല പക്ഷേ ഞങ്ങളുടെ ഗ്രൂപ്പിൽ പറയാറുണ്ട്
അരുൺ: ഗ്രൂപ്പിലോ ?
ഷെൽമ: അതേ ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ. ഞങ്ങൾ 6 പേര് മാത്രമുള്ള ഗ്രൂപ്പ് ആണ്. കമ്പനി ഗ്രൂപ്പ് പോലെ ക്രിയേറ്റ് ചെയ്തത് ആണെങ്കിലും അവരുടെ പേഴ്സണൽ കാര്യങ്ങൾക്ക് ആണ് അത് ഉപയോഗിക്കുന്നത്. ഞാൻ ക്വിറ്റ് അടിക്കാൻ അവർ സമ്മതിക്കില്ല.
അരുൺ: അതിൽ അവർ വീഡിയോസ് ഇടാറുണ്ടോ?
ഷെൽമ: എല്ലാം ഉണ്ടെന്ന് തോനുന്നു. ഞാൻ അതിൽ കയറാറില്ല. പിന്നെ എന്റെ കമ്പനി നമ്പറിൽ ആണ് ആ വാട്സാപ്പ്. ഞാൻ അത് മ്യൂട്ട് ആയി സെറ്റ് ചെയ്തിരിക്കാ.
അരുൺ: ഷെൽമ എന്നെ തെറ്റ് ധരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?
ഷെൽമ: ചോദിച്ചോ