ഈ രാവിലും കൊതി തീരില്ല [സ്പൾബർ]

Posted by

 

 

“നീയെന്തിനാ ശ്രീനീ അവർക്ക് വേണ്ടി വക്കാലത്ത് പറയുന്നത്…?”..

 

 

“ഞാൻ വക്കാലത്ത് പറഞ്ഞതല്ല അമ്മേ… ഒരു തെറ്റും ചെയ്യാതെയാ രമ്യ അവളുടെ വീട്ടിൽ പോയി നിൽക്കുന്നത്…”..

 

 

“ഹും… തെറ്റ് ചെയ്യാത്തവള്… അവളും അവളുടെ വീട്ട് കാരും ചേർന്ന് നുണ പറഞ്ഞ് എന്നെ പറ്റിച്ചില്ലേ…”..

 

 

“അതൊക്കെ ക്ഷമിക്കമ്മേ… അമ്മ മുൻകൈ എടുത്ത് രമ്യയെ വിളിച്ച് കൊണ്ട് വരണം…”..

 

 

സത്യഭാമ ക്രൂദ്ധയായി ശ്രീനിയെ നോക്കി..

 

 

“ നിനക്ക് വേറൊന്നും പറയാനില്ലല്ലോ…

നീ ചെല്ല്… എന്നെ ധിക്കരിച്ച് ഇറങ്ങിപ്പോയവളെ ഞാൻ വിളിച്ച് കൊണ്ടുവരണം പോലും… നടന്നത് തന്നെ…”..

 

 

“അമ്മേ… രമ്യയെ ഗോപി ഉപേക്ഷിച്ചാൽ അവന് വേറെ പെണ്ണ് കിട്ടുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ… ?”..

 

 

“ കിട്ടും… ഒന്നല്ല,പത്തെണ്ണം കിട്ടും എന്റെ മോന്… ഈ ബന്ധമൊന്ന് വേർപിരിഞ്ഞിട്ട് വേണം നല്ല അന്തസുള്ള തറവാട്ടീന്ന് ഞാനെന്റെ മോനെ കെട്ടിക്കും… “..

 

 

അഹന്തയോടെ സത്യഭാമ പറഞ്ഞു..

 

 

“ അത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല… “..

 

 

സംയമനത്തോടെ ശ്രീനി പറഞ്ഞു..

 

 

“എന്താ… എന്താ നടക്കാത്തേ… ?..

എന്റെ മോൻ നല്ല തറവാട്ടിൽ പിറന്നവനല്ലേ… ?.

അവൻ കാണാൻ കൊള്ളില്ലേ…?..

അവന് നല്ലൊരു ജോലിയില്ലേ… ?.

എന്തിന്റെ കുറവാ അവനുള്ളത്… ?”..

 

 

മകന്റെ ഗുണഗണങ്ങൾ സത്യഭാമ എണ്ണിപ്പറയുന്നത് കേട്ട് ശ്രീനിയൊന്ന് ചിരിച്ചു.. അതിലൊരു പുഛമില്ലേന്ന് തോന്നിയ സത്യഭാമക്ക് കലി കയറി..

Leave a Reply

Your email address will not be published. Required fields are marked *