“”…എടാ… നീ…”””
“”…വേണ്ടാ… നീയൊന്നും മൂഞ്ചണ്ട… എനിയ്ക്കറിയാം, എന്നെ മനഃപൂർവ്വങ്കളിയാക്കാമ്മേണ്ടി തന്നാ നീയിതും തൂക്കിപ്പിടിച്ചോണ്ടുവന്നേന്ന്… പുറത്തിറങ്ങുമ്പോളൊരു ടീഷർട്ടുപോലും ഇടാത്തെനിയ്ക്കവള് മേടിച്ചോണ്ടുവന്നേക്കുന്ന കണ്ടില്ലേ..?? എടുത്തുവെച്ചോ അടുത്തോണത്തിന് ഇതുമിടീച്ചാ രാജീവിനെക്കൊണ്ട് പുലികളിപ്പിയ്ക്കാം… അവനാവുമ്പൊ ചേരും..!!”””
“”…നീയതിനെന്റ പപ്പേപ്പറയണ്ട… വിലക്കുറവിൽ കിട്ടീപ്പൊ മേടിച്ചൂന്നേയുള്ളൂ; അല്ലാതെ നിന്നെ കളിയാക്കാനൊന്നും നോക്കീതല്ല..!!”””
“”…എന്നാ നീപോയി ഫുട്പാത്തീന്ന് നാലഞ്ച് കള്ളിനിക്കറുമ്മേടിച്ചിട്ടുവാടീ… ഞാനതുമിട്ട് റോഡിലിറങ്ങി തുള്ളിനടക്കാം… അതാവുമ്പൊ ഇതിലുംവെലകൊറവാ…
അഹ്.! അല്ലേലുമെനിയ്ക്കറിയാ… എന്നെങ്ങനൊക്കെ കളിയാക്കാമ്പറ്റോ അതൊക്കെ നീ ചെയ്യോന്ന്..!!”””
“”…മ്മ്മ്മ്.! ശെരി.! എന്നാ നീയിടണ്ട… ഞാനിതങ്ങു തിരിച്ചുകൊടുത്തേക്കാം… തീർന്നല്ലോ നിന്റെപ്രശ്നം..??”””_ കട്ടിലിലിരുന്ന ജംസ്യൂട്ടെടുത്ത് ബോക്സിലേയ്ക്കുവെച്ചവൾ ചോദിച്ചു…
“”…ആഹ്.! നീ കൊണ്ടേക്കൊടുക്കും… അതെനിയ്ക്കറിയാ… അതിനുവേണ്ടീട്ടാണല്ലോ നീയീ സമാനോം താങ്ങിപ്പിടിച്ച് പോന്നേ… എന്നിട്ടു തിരികെക്കൊണ്ടോയ് കൊടുത്തിട്ടവരെക്കൊണ്ട് എനിയ്ക്കഹങ്കാരോന്നുകൂടി പറയിയ്ക്കണം നെനക്കല്ലേ..??”””
“”…ഇഹ്ഹ്..! എന്നാലൊരു കാര്യഞ്ചെയ്യാം; കൊണ്ടോയ് കത്തിച്ചുകളയാം… അപ്പൊനെനക്ക് സമാധാനമാവൂലേ..??”””_
മീനാക്ഷീടെ ശബ്ദമുയർന്നു…