അപ്പോഴേയ്ക്കും ചേച്ചിയടുത്ത കേസുപിടിച്ചു;
“”…എന്നാലതുംവിട്… എന്നിട്ടന്ന് രാമയ്ക്കൽമേട്ടിൽ
പോയപ്പോളെടുത്ത ഫോട്ടോ ഗ്രൂപ്പിലിട്ടപ്പോൾ അവളുമാരെല്ലാംകൂടി കളിയാക്കീന്നുപറഞ്ഞില്ലേ..?? എന്തുപറഞ്ഞാ കളിയാക്കീതെന്നുപറ..!!”””
“”…കെ… കെളവിമാരെപ്പോലെ ചുരിദാറും… ചുരിദാറും വാരിച്ചുറ്റിപോയീന്ന്..!!”””
“”…അത്രേപറഞ്ഞുള്ളോ..?? ബാക്കികൂടിപറ..!!”””_ മറുപടി തൃപ്തിയാകാതെ ചോദ്യമാവർത്തിച്ചെങ്കിലും
മീനാക്ഷി വാതുറന്നില്ല…
“”…കേട്ടോടാ..”””_ ചേച്ചിയെന്റെനേരേ തിരിഞ്ഞു;
“”…നീയത്രേം സ്റ്റൈലിഷായി ഡ്രസ്സ്‌ചെയ്യുമ്പോൾ ഒരു ചുരിദാറുംവാരിച്ചുറ്റി പോവാൻ നാണമുണ്ടോന്നവളുമാര് ചോദിച്ചൂന്ന്… നിന്റെകൂടെനടന്ന് നിനക്കൂടെ നാണക്കേടുണ്ടാക്കോന്ന്… അതുകേട്ടിട്ടാ
പിറ്റേന്ന് ജീൻസുംടീഷർട്ടും
വലിച്ചുകേറ്റി ഇറങ്ങീത്…
അല്ല മീനൂ… നിനക്കിവനെ ആക്സെപ്റ്റ്ചെയ്യാൻ ബുദ്ധിമുട്ടാണേൽ ഇവന്റെ നാണക്കേടെന്തിനു നീ നോക്കണം..?? നിന്റെ കംഫർട്ട് നോക്കിയാൽ പോരായ്രുന്നോ..??”””
“”…അത്… അതുപിന്നെ ജീൻസും ടീഷർട്ടുമിടാൻ ആഗ്രഹംതോന്നീപ്പൊ ചുമ്മായിട്ടതാ… അല്ലാതെ…”””
“”…ഓഹോ.! അപ്പിന്നലെ രണ്ടുപേർക്കൂടി സെയിം ജംസ്യൂട്ടെടുത്തതോ..??
അതുമാഗ്രഹംകൊണ്ടു
തന്നാവും ലേ..?? ഹൊ.! എന്തൊക്കെയായ്രുന്നൂ, ആപ്പിള് സിത്തൂനിഷ്ടല്ല… ലൈറ്റ് കളർസിനെക്കാൾ സിത്തൂനു മാച്ചാവുന്നത് ഡാർക്ക് കളർസാണ്… പിന്നെ… പിന്നെന്തൊക്കെയായ്രുന്നൂ..?? ഇന്നലെല്ലാം ജോക്കുട്ടമ്പറഞ്ഞു..!!”””_ ചേച്ചിയൊരു പുച്ഛത്തോടെ നിന്നുതെറിച്ചു…