European Dreams 3 [P B]

Posted by

ഞാൻ മനസ്സിൽ വിചാരിച്ചു. ഞാൻ അവളെ ഇട്ടേച്ച് പോകില്ല എന്ന് എനിക്ക് നൂറ് ശതമാനം  ഉറപ്പുണ്ടായിരുന്നു. പക്ഷേ എന്റെ പേടി അവൾ എന്നെ ഇട്ടേച്ച് പോകുമോ എന്നായിരുന്നു. എന്തുകൊണ്ടാണ് എനിക്ക് അങ്ങനെ തോന്നിയത് എന്ന് എനിക്കറിയില്ല. പക്ഷേ ഉള്ളിൽ എവിടെയോ ഒരു ആന്തൽ.
എനിക്കത് അവളോട് പറയണം എന്നുണ്ടായിരുന്നു പക്ഷേ പറഞ്ഞില്ല, പറയാൻ ഒരു കുറച്ചിൽ പോലെ.

ഡാ, വീട് എടുക്കാൻ കാശ് തികയുമോ? സിറ്റിയിൽ നല്ല റേറ്റ് അല്ലെ. ഞാൻ പപ്പായേ വിളിച്ച് കുറച്ച് കാശ് അയപ്പിക്കട്ടെ?

അതൊന്നും വേണ്ടടി, ഞാൻ കുറച്ചു കാശ് നാട്ടിലെ അക്കൗണ്ടിൽ എടുക്കാതെ വെച്ചിട്ടുണ്ട്.
ആവശ്യമുണ്ടെങ്കിൽ അത് എടുക്കാം, അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം, ശമ്പളം കിട്ടുമ്പോൾ അടച്ചാൽ മതിയല്ലോ.

അതേതാ നിനക്ക് ഞാൻ അറിയാതെ നാട്ടിൽ ഒരു അക്കൗണ്ട്?

പണ്ടത്തെയാ. നിനക്ക് ഓർമ്മയുണ്ടോ പണ്ട് സ്കൂളിൽ വെച്ച് നമുക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിയത്? ബാങ്കിൽ നിന്ന് ആൾക്കാർ ഒക്കെ സ്കൂളിൽ വന്നിട്ട്!
ഞാനെനിക്ക് കിട്ടുന്ന പൈസ എല്ലാം അതിനകത്ത് ഇട്ട് വെക്കുമായിരുന്നു. പിന്നെ എല്ലാ വർഷവും ഞാനെത്ര പൈസ സൂക്ഷിച്ചോ, അത്രയും പൈസ പപ്പയും മമ്മിയും തരുമായിരുന്നു അതിലിടാൻ. ഇപ്പൊ നല്ല ഒരു എമൗണ്ട് ഉണ്ട് അതിൽ.

അവളുടെ മുഖം പെട്ടെന്ന് മാറി. എന്താ കാര്യം എന്ന് എനിക്ക് മനസിലായില്ല.

ഞാനറിയാത്ത അക്കൗണ്ടൊന്നും നിനക്ക് വേണ്ട കേട്ടോ, നീ അറിയാത്ത ഒരു അക്കൗണ്ടും എനിക്കും ഇല്ല. അവൾ പറഞ്ഞു.

ആഹാ. അപ്പൊ അതാ കാര്യം, ഞാൻ മനസ്സിൽ വിചാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *