European Dreams 3 [P B]

Posted by

ഞാൻ ചെന്ന് ഇരുന്നപ്പോൾ അവൾ വിളമ്പാൻ തുടങ്ങി.

നീ എന്തെങ്കിലും കഴിച്ചായിരുന്നോ? അതോ ഫുഡ് ഉണ്ടാക്കി ഇരിക്കുവായിരുന്നോ ഇന്ന് മൊത്തം? ഞാൻ അവളോട് ചോദിച്ചു.

ഞാൻ ഫുഡ് ഉണ്ടാക്കുന്ന കൂട്ടത്തിൽ ടേസ്റ്റ് ചെയ്ത്, ടേസ്റ്റ് ചെയ്ത് പകുതി വിശപ്പ് പോയി.

സാധനങ്ങളൊക്കെ നീ എവിടുന്നു മേടിച്ചു?

നീ ഇറങ്ങിയ പുറകെ ഞാനും ഇറങ്ങി, സൂപ്പർ മാർക്കറ്റിൽ പോയി എല്ലാം മേടിച്ചു.

ഞാൻ ഭക്ഷണം കഴിച്ച് തുടങ്ങി. എല്ലാത്തിനും സൂപ്പർ ടേസ്റ്റ് ആണ്. അവൾ ഇടയ്ക്കൊക്കെയേ കഷ്ടപ്പെട്ട് ഭക്ഷണം ഉണ്ടാകാറുള്ളൂ. പക്ഷേ ഉണ്ടാക്കുന്നത് ഗംഭീരം ആയിരിക്കും. നല്ല കൈപ്പുണ്യം ഉള്ള ഒരു അച്ചായത്തിയാണവൾ.

ഫുഡ് സൂപ്പറാ കേട്ടോ. എന്നു വച്ച് ദിവസവും ഇങ്ങനെ കഷ്ടപ്പെടാൻ നിക്കണ്ട.

അവളുടെ മുഖത്ത് അഭിമാനപൂർവ്വം ഉള്ള ഒരു ചിരി മിന്നി മറഞ്ഞു.

സ്ഥലം ഒക്കെ ഇഷ്ടപ്പെട്ടോ നിനക്ക്? ഞാൻ ചോദിച്ചു

സ്ഥലം കൊള്ളാം പക്ഷേ ഭയങ്കര തിരക്ക്.
ഇവിടെ ഇത്രയും ഉയരം ഉള്ളതുകൊണ്ട് ആയിരിക്കും, പുറത്തെ സൗണ്ട് ഒന്നും അധികം കേൾക്കാനില്ല. പിന്നെ ഇവിടുന്ന് പുറത്തോട്ട് നോക്കി ഇരിക്കാൻ നല്ല രസമാ.

ഇപ്പോ എല്ലാം മൂടി കിടക്കുവാ, അല്ലെൽ അവിടെ മലയിൽ വണ്ടി പോകുന്നതൊക്കെ രാത്രി കാണാൻ പറ്റും. നമുക്ക് ബാൽക്കണി ക്ലീൻ ചെയ്തിട്ട് അവിടെ രണ്ട് കസേര മേടിച്ചിടാം, ഇപ്പോ അവിടെ മൊത്തം പോടിയാ.

ഇപ്പോ അവിടെ പൊടി ഒന്നുമില്ല.

അതിനിടയ്ക്ക് നീ അതും ക്ലീൻ ചെയ്തോ?

പിന്നെ ഇത്രയും കാശ് മുടക്കി വീട് എടുത്തിരിക്കുന്നത് അതൊക്കെ ആസ്വദിക്കാൻ അല്ലെ? ചുമ്മാ പൊടിപിടിച്ച് കിടന്നാൽ എങ്ങനാ!

Leave a Reply

Your email address will not be published. Required fields are marked *