ഹലോ [ഋഷി]

Posted by

നിനക്കെന്തു പറ്റി? എന്നോട് പറയൂ… നീ വളർന്നു വരുന്ന കുട്ടിയാണ്…

എനിക്കറിയില്ല ടീച്ചർ… എന്നോടൊന്നും ചോദിക്കരുത്… എന്റെ കണ്ണുകൾ നിറഞ്ഞു… കവിഞ്ഞൊഴുകുന്നതിനു മുൻപ് ഞാൻ തിരിഞ്ഞു നടന്നു… ടീച്ചർ പിന്നിൽ നിന്നും വിളിച്ചതിന് ചെവികൊടുത്തില്ല.

പിന്നീട് മലയാളം ക്ലാസ്സിൽ കയറാതായി. ടീച്ചറിനെ ദൂരെയെവിടെയെങ്കിലും കണ്ടാൽ സ്ഥലം കാലിയാക്കും… എന്നാലെന്റെ മനസ്സിനുള്ളിൽ വാത്സല്ല്യവും സ്നേഹവും ഇത്തിരി ദയയും വിളമ്പിത്തന്ന എന്റെ രമണിച്ചേച്ചി… മെല്ലെ മെല്ലെ ഒരു പെണ്ണാവുകയായിരുന്നു… സത്യം പറഞ്ഞാൽ കുറ്റബോധം കൊണ്ടുലഞ്ഞുപോയി… ഒരു ക്ലാസിലും കേറാതായി. ജോസഫ് മിക്കവാറും നേരത്തേ ട്യൂഷനു പോവുന്നതുകൊണ്ട് എന്റെ അലസതയറിഞ്ഞില്ല… ക്ലാസിൽ മറ്റുള്ള പിള്ളേരുമായി വലിയ അടുപ്പവുമില്ലായിലുന്നു…ഇനി ഞാൻ അമ്മയും കുഞ്ഞമ്മമാരും ഒക്കെ പറയണപോലെ വല്ല അസുരവിത്തുമാണോ? വൃത്തികെട്ടവൻ! ക്രിസ്മസിന് ജോസഫ് പോയതോടെ ഞാനൊറ്റപ്പെട്ടു… കുളിയും പല്ലുതേപ്പുമൊക്കെ സാമട്ടിലായി…

അപ്പോ ഇതു നിന്റെ പഴയ സ്വഭാവാണ്… ഒരു മാതിരി ഡിഫീറ്റിസ്റ്റ് മനസ്ഥിതി! മീനാമ്മ സീരിയസ്സായി…

എന്റെ മീനാമ്മേ… ഞാനൊരു കള്ളിമുൾച്ചെടിയൊന്നുമല്ല. ഒരു പാവം ചെറുക്കനായിരുന്നു… ഒറ്റപ്പെടുത്തിയ ഒരു ജന്മം. അന്നെങ്ങനെയാണ് ഇത്തിരി ഇഷ്ടം തോന്നിയ സൂസിട്ടീച്ചറിന്റെ വാക്കുകൾ ആ അർത്ഥത്തിലെടുക്കുക?

സോറി കിച്ചൂ…ശരിയാണ്… ഞാനാലോചിച്ചില്ല. നീ പറയൂ..

കിച്ചൂ… നിന്നെക്കാണാൻ ആരോ വിസിറ്റിങ് റൂമിൽ.. വാർഡനുപരി എല്ലാമായ പിള്ളച്ചേട്ടൻ വാതിലിൽ മുട്ടി.

ഞാനൊന്നു മുഖം കഴുകി താഴെച്ചെന്നപ്പോൾ ചൂരൽക്കസേരയിൽ സൂസിട്ടീച്ചറിരിക്കുന്നു. എന്നെക്കണ്ടപ്പോൾ ടീച്ചറെണീറ്റു. പരസ്പരം നോക്കിനിന്ന കുറച്ചു നിമിഷങ്ങൾ!

നിന്നെ ഞാൻ കിച്ചൂന്നു വിളിച്ചോട്ടെ? ആ മുഖം തുടുത്തിരുന്നു. വലിയ കണ്ണുകൾ വിടർന്ന്… എന്നെയുറ്റു നോക്കി.. ഇവിടെ പറഞ്ഞുകേട്ടതാണ്… ഒരു മന്ദഹാസം മിന്നിമാഞ്ഞു..

എന്റെ നാവിറങ്ങിപ്പോയിരുന്നു. വെറുതെ തലകുലുക്കി..

നീ രണ്ടുദിവസത്തെ ഡ്രെസ്സെടുത്തോളൂ. പതിനൊന്നു മണിക്ക് ഓഫീസിന്റെവിടെ വരണം. നീ വരില്ലേ?

പിന്നെയും തലയാട്ടി. ടീച്ചർ നടന്നകന്നു…

ന്തിനാടാ അവളു വന്നത്? മീനാമ്മ പിന്നേം! ഞാനുള്ളിൽ ചിരിച്ചു…

ഡാ… നിയ്യവിടിരുന്ന് കിണിക്കണത് നിക്കു കാണാം. നിന്നെയെന്റെ കയ്യില് കിട്ടൂലോ! അപ്പം കാട്ടിത്തരണ്ട്! മീനാമ്മ ഭീഷണി മുഴക്കി.

ബാക്കിയുള്ള കഥ കേക്കണോ വേണ്ടയോ? ഞാൻ ചിരിയടക്കി ചോദിച്ചു…

ആ… ആവശ്യംന്റെയായില്ലേ! നിയ്യ് പറയടാ മോനൂ.. സ്വരത്തിൽ തേനും മുള്ളും!

ബസ്സിൽ ടീച്ചറോട് മുട്ടിയുരുമ്മി ഇരുന്നപ്പോൾ മനസ്സിൽ ചോദ്യങ്ങളുയർന്നിരുന്നു. എന്നാലും ആ വിഷമമില്ലായിരുന്നു. മാത്രമല്ല ടീച്ചർക്കെന്നോട് ഒരു പ്രത്യേക താല്പര്യമുണ്ടെന്നും തോന്നി. അരമണിക്കൂർ യാത്ര. മരങ്ങളും, കടകളും, ഇടവഴികളും പിന്നിലേക്കോടുന്നതും നോക്കിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *