ഹലോ [ഋഷി]

Posted by

നിന്റെയച്ഛൻ ഒരു വിൽപ്പത്രമുണ്ടാക്കിയിരുന്നു… സാധാരണ ആരും ചെറുപ്പത്തിൽ ചെയ്യാത്തൊരു കാര്യം. അതു പ്രകാരം മക്കൾക്ക് എഴുപതു ശതമാനവും ഭാര്യയ്ക്ക് മുപ്പതു ശതമാനവും സ്വത്താണ് എഴുതിവെച്ചത്. തീർച്ചയായും രണ്ടോ മൂന്നോ കുട്ടികളുണ്ടാവും എന്നാവണം ദേവൻ കരുതിയത്. ഏതായാലും ഓരോ സന്താനവും പതിനെട്ടു കഴിയുമ്പോഴാണ് സ്വത്തിന്റെ അവകാശിയാവുന്നത്. പക്ഷേ ഇരുപത്തൊന്നു വരെ അതിന്റെ ചുമതല എനിക്കാണ്. അതുവരെ നിനക്കെന്തു വേണമെങ്കിലും എന്നോടു ചോദിക്കാം.

ഞാനാകെ കിളിപോയ അവസ്ഥയിലായിരുന്നു. ഒരു ചില്ലിക്കാശ് കിട്ടുമെന്നൊരു പ്രതീക്ഷയുമില്ലായിരുന്നു. സത്യം പറഞ്ഞാൽ മീനാമ്മേ, അങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ലായിരുന്നു.

നിന്റെയച്ഛൻ നിന്നെ സമയതീരത്തിന്റപ്പുറത്തു നിന്നുപോലും എന്തു ശ്രദ്ധയോടെ, ഇഷ്ട്ടത്തോടെയാടാ കാണണത്! ന്നിട്ട് നിയ്യോ! ഏതോ കൊടിച്ചിപ്പട്ടിക്കു വേണ്ടി ജീവൻ കളയാൻ നടക്കണ്! നാണല്ലേടാ! ആ മൂർച്ചയുള്ള വാക്കുകൾ കേട്ട് ഞാൻ ചൂളിപ്പോയി.

നിനക്കറിയ്യോ? ഇപ്പെന്റെ മുന്നില് ഉണ്ടാർന്നാച്ചാല് നിന്റെ കരണം ഞാൻ പൊകച്ചേനേ! ഇനി ഇങ്ങനേന്നും ഒണ്ടാവില്ലെന്ന് ഈ മീനാമ്മേടെ തലയില് കൈവെച്ച് വാക്കു താ കിച്ചൂ!

ഞാൻ കണ്ണുകളടച്ചു. എന്തോ കണ്ണുകൾ നിറഞ്ഞിരുന്നു. മീനാമ്മയുടെ ചുരുണ്ട മുടി തിങ്ങിവളരുന്ന നിറുകയിൽ ഞാൻ കൈവെച്ചു… സത്യം… അമ്മേ! ഒരിക്കലും ഞാനിങ്ങനെ മണ്ടനാവില്ല… സ്വരമിടറി..

ന്റെ കുട്ടാ… ഇങ്ങു വാടാ.. ഈയമ്മേടെ മൊലേല് തലവെച്ചു കിടന്നോടാ… ന്റെ വെരലുകള് നിന്റെ മുടിയിലിഴയണത് അറിയണൊണ്ടോടാ? ആ സ്വരം നേർത്തിരുന്നു…

ഒറക്കം വരുന്നു മീനാമ്മേ… ഞാൻ പറഞ്ഞു… എന്തോ ദിവസങ്ങൾക്ക് ശേഷം മുന്നിൽ തുറിച്ചു നോക്കിയിരുന്ന ഒരാപത്തൊഴിഞ്ഞ പോലെ!

നീയൊറങ്ങിക്കോടാ. ഞാൻ ഫോൺ കട്ടു ചെയ്യാണ്. ഇനി നീയെന്നെ വിളിക്ക്. ഇന്നോ, നാളെയോ…ഇഷ്ട്ടം പോലെ..

സ്വപ്നങ്ങളില്ലാത്ത ഉറക്കമായിരുന്നു എന്നു തോന്നുന്നു. ഉച്ചയോടെ എണീറ്റപ്പോൾ ഏതോ കൈകളെന്നെ മൂടുന്നപോലെ തോന്നി…അത്തറിന്റെ മണം..ഓർമ്മയുടെ ആഴങ്ങളിലെവിടെയോ നിന്നും…ഞാൻ ഫോണെടുത്തു.

ഹലോ! മൃദുവായ സ്വരം. താഴ്ന്ന മണിനാദം പോലെ.

സോഫിയ ഭാഭീ! മേം ഹൂം! കിച്ചു.

ഒരു നിമിഷം! അല്ല..അളക്കാനാവാത്ത അകലം… പിന്നെയും ആ മധുരമുള്ള നേർത്ത സ്വരം. കിച്ചൂ! തും ഠീക്ക് ഹോ? കൈസേ ഹോ മുന്നാ! മുഛേ കൈസേ യാദ് ആയീ?

ഒരിക്കലും മറക്കില്ല… എന്റെ ഭാഭീ….

ഏലവും, ഗ്രാമ്പൂവും, കറുവാപ്പട്ടയും, പൊടിച്ചു ചേർത്ത് ധാരാളം പാലൊഴിച്ചുണ്ടാക്കിയ മസാലച്ചായ നീട്ടുന്ന സ്വർണ്ണവളകളണിഞ്ഞ വെളുത്ത കൈ. വിരലുകളിൽ ഇട്ടിരുന്ന മൈലാഞ്ചിയുടെ ചിത്രപ്പണികൾ മാഞ്ഞു തുടങ്ങിയിരുന്നു. അടുക്കളയുടെ ചൂടിൽ നിന്നു തുടുത്ത മുഖത്ത്, സുറുമയിട്ട വലിയ കണ്ണുകൾ. പൊങ്ങിത്താഴുന്ന മുലക്കുടങ്ങൾ. ഇത്തിരി ദൂരത്തു നിന്നും വാങ്കു വിളി ഉയർന്നപ്പോൾ ഭാഭി ബിസ്മില്ലാ എന്നുരുവിട്ട് തലയിൽ ദുപ്പട്ട

Leave a Reply

Your email address will not be published. Required fields are marked *