ഒപ്പമിരുന്ന് ടീവി കണ്ടു. എന്തിനാണ് സൂസിച്ചേച്ചി എന്നെ വീട്ടിലേക്ക് ക്ഷണിച്ചത് എന്ന ചോദ്യം ഞാൻ മറന്നു… പിന്നെ ആദ്യമായി ഒരു ഫാമിലിയുടെ ഭാഗമായി സാധാരണ ഒരുമിച്ചു ചെയ്യുന്ന കാര്യങ്ങളിൽ മുഴുകി. എന്തൊരനുഭവമായിരുന്നൂന്നറിയാമോ… എല്ലായിടത്തും അവഗണിക്കപ്പെട്ടവന് കിട്ടിയത്!
മോനൂ… ആ സ്വരത്തിൽ അനുഭാവവും ഇത്തിരി ഈർപ്പവും കലർന്നിരുന്നു… എനിക്കറിയാടാ… നിയ്യ് പറയടാ…
അന്നു പിന്നെ അത്താഴവും കഴിച്ച് പോയിക്കിടന്നു…. ആ ഒരു കാര്യം… കഴിക്കുന്നതിനു മുൻപ് മേരിമ്മാമ്മ ദൈവത്തിനു നന്ദി പറഞ്ഞു പ്രാർത്ഥിച്ചു… എല്ലാവരും തല കുനിച്ചു കുരിശു വരച്ചു. ഞാനും. അതുമൊരു പുതുമയായിരുന്നു.
പിറ്റേ ദിവസം സൂസിച്ചേച്ചി അതിരാവിലേ പല്ലുംതേച്ച് ഓരോ കട്ടനും ചെലുത്തീട്ട് എന്നേംകൊണ്ട് നടക്കാനിറങ്ങി. ലുങ്കിയും മാടിക്കുത്തി ഞാൻ ഫ്രീയായി നടന്നു.
മോനേ… നീ പറ… എന്താണ് നിന്റെ കഥ? നീയെന്താ വെക്കേഷന് വീട്ടിപ്പോവാത്തേ? ഇനി വീടില്ല.. അമ്മയില്ല.. ഇത്തരം നുണയൊന്നും വേണ്ട. ഞാൻ റിക്കാർഡ് നോക്കി… ചേച്ചി നടക്കുന്നതിനിടെ പറഞ്ഞു…
ഞങ്ങളപ്പോൾ പള്ളിയുടെ പടവുകൾ കയറുകയായിരുന്നു..
സൂസീ… ഈശോമിശിഹായ്യ്ക്കു സ്തുതിയായിരിക്കട്ടെ… എതിരേ വന്ന പള്ളീലച്ചൻ കുരിശു വരച്ചു. എന്നെ നോക്കിയൊന്നു പുഞ്ചിരിച്ച് പടികളിറങ്ങിപ്പോയി.
പള്ളീടെ വശത്തുള്ള ചെറിയ ഗ്രൗണ്ടിൽ ബെഞ്ചുകളുണ്ടായിരുന്നു. ഞങ്ങളവിടേക്കു നീങ്ങി. അടുത്തടുത്തിരുന്നു. സൂസിച്ചേച്ചിയെന്റെ കൈ രണ്ടുകൈകളും കൊണ്ടു പൊതിഞ്ഞ് മടിയിൽ വെച്ചു തലോടി… കിച്ചൂ… നീയൊരു നല്ല കുട്ടിയാണ്. സാധാരണ മലയാളം ക്ലാസ്സിൽ പിള്ളേരൊരു വഴിപാടുപോലാണ് വന്നിരിക്കണത്. നീ നന്നായി ശ്രദ്ധിക്കാറുണ്ട്. നിന്റെ എസ്സേകളൊക്കെ നല്ല ഭാഷയും ആശയങ്ങളും ചേർന്നതാണ്. പിന്നെ നിനക്കെന്തു പറ്റീന്ന് നീ ടീച്ചറോട് പറയണ്ട. ഈ ചേച്ചിയോട് പറയില്ലേടാ മോനേ? ആ വിരലുകൾ എന്റെ കയ്യിലമർന്നു..
അത് ചേച്ചീ.. റിക്കോർഡിൽ എനിക്കെല്ലാരുമുണ്ട്. വാസ്തവം വേറൊന്നാണ്… അവിടെയിരുന്ന് ഞാനെന്റെ നിർഭാഗ്യജാതകത്തിന്റെ ചരിത്രം വിവരിച്ചു. വെറുപ്പിന്റെ, അവഗണനയുടെ ചരിത്രം. എങ്ങിനെയോ തകർന്നുപോവാതെ സർവൈവു ചെയ്തതിന്റെ കഥ….
എന്തോ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നതു കണ്ടു. ആ മുഖം തുടുത്തിരുന്നു….
പിന്നെ ചേച്ചീ…. ഞാൻ അന്ന് ചേച്ചിയെ അങ്ങനെ നോക്കിയത്…. എന്നോടാദ്യമായി ഇത്തിരി ദയ കാണിച്ച രമണിച്ചേച്ചീടെ കാര്യം ഞാൻ തുറന്നു പറഞ്ഞു..
നീ വന്നേ… സൂസിച്ചേച്ചി എണീറ്റെന്റെ കൈ കവർന്നു. ഞങ്ങളൊന്നിച്ചു നടന്നു. നിനക്കിപ്പോ പതിനേഴു വയസ്സായി. മറ്റുള്ളവരെന്തും പറയട്ടെടാ… സ്വന്തം അമ്മയടക്കം. അതിനെയെല്ലാം അതിജീവിക്കാനൊള്ള ബലം നിനക്ക് ജീസസ് തരുമെടാ. ഞാൻ പ്രാർത്ഥിക്കും. നീയൊരിക്കലും തളരരുത്. ഞങ്ങടെ പാരിഷിലെ ഓർഫനേജിൽ വളരണ എത്രയോ കുട്ടികളുണ്ട്. നീയൊന്നു കംപേർ ചെയ്തു നോക്ക്. ആ പിന്നേ…അടുത്ത വർഷം ഇനിയങ്ങോട്ട് പഠിക്കാൻ ഏതുലൈനെടുക്കണം എന്ന് തീരുമാനിക്കണം. എന്നാലും മോനേ… നിന്റെ