ഒന്ന് വീണു റിനോഷ്,സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ കാല് തെറ്റി.കുഴ തിരിഞ്ഞു എന്നാ അവള് പറഞ്ഞെ.
മുഖം ഭിത്തിയിൽ ഇടിച്ചിരുന്നു.
എവിടെ വച്ചാണ് സംഭവം….
റൂമില്…..ഒന്ന് ഞങ്ങളിവിടെ അടുത്ത്
തന്നാ,കവിനഗറിൽ.അല്പം ഉള്ളിലാ.
ഞങ്ങളവിടെ ചെറിയൊരു സ്റ്റിച്ചിങ് സെന്ററും ബ്യുട്ടിക്കും നടത്തുന്നുണ്ട്. റൂമിന് അടുത്ത് തന്നെയായിട്ട്.
രാവിലെ അങ്ങോട്ടേക്ക് ഇറങ്ങിയതാ.
കൂടെ ആരാ?
ഇത് മാലിനി.ഞങ്ങൾ മൂന്നുപേരും ഒന്നിച്ചാണ്.
അവന്റെ കണ്ണുകൾ ഫയലിലൂടെ സഞ്ചരിച്ചു.ഇൻട്രാ വീനസ് ഫ്ലൂയിഡ് റൺ ചെയ്യുന്നു.ആംഗിൾ ട്വിസ്റ്റ് ചെയ്തിട്ടുണ്ട്.മുഖമിടിച്ചതിന്റെ കാണാനുണ്ട്,ഒരുവശത്ത് നീരുണ്ട്. കൺപോള വീർത്തു കരുവാളിച്ചു കിടക്കുന്നു.കൈത്തണ്ടയുടെ ഭാഗം കൊണ്ട് നീര് വച്ചു കിടക്കുന്നു.
വൈഗ,മിനിമം ഒരാഴ്ച്ച കിടക്കെണ്ടി വരും.
കുഴപ്പമില്ല.കാര്യങ്ങൾ നടന്നല്ലെ പറ്റു.
ഡോക്ടർ നരേഷ് ആണ്.നല്ലൊരു മനുഷ്യനാ.കണ്ടിരുന്നോ ഡോക്ടർ.
ഉവ്വ്,ഡോക്ടർ ആണ് റൂം ഒക്കെ ശരിയാക്കാൻ സഹായിച്ചത്.ആരും അധികം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
എന്തോ ഒരു വിധത്തിലുള്ള പെരുമാറ്റം.ഏതൊ നികൃഷ്ട ജീവിയെ
കാണുന്നതു പോലെ.വേദനയെടുത്ത്
പുളയുകയായിരുന്നു.എന്നിട്ടും ഒന്ന് നോക്കാൻ സമയമെടുത്തു.ഒരു കടമ
തീർക്കുന്നപോലൊരു നോട്ടം.
സ്റ്റാഫ് ഉണ്ടല്ലോ ആവശ്യത്തിന്,
ചിലപ്പൊ ആരെങ്കിലും വന്നുകാണില്ല. അല്ലേൽ തിരക്കാവും.
അല്ല റിനോഷ്,യൂണിഫോം ധരിച്ച ആറുപേരുണ്ട്.വല്യ തിരക്കൊന്നും കണ്ടില്ല.അവരൊക്കെ ചായയും കുടിച്ച് വർത്താനം പറഞ്ഞിരിക്കുന്നു.
ഇപ്പൊ പറഞ്ഞ ഡോക്ടറില്ലെ, അദ്ദേഹം വന്നശേഷമാണ് കാര്യങ്ങൾ ഒന്ന് നേരെ നടന്നത്.