ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Posted by

രാത്രിയിൽ ഇറങ്ങിനടക്കുന്നവർ അല്ലെ.അവരുടെ സംസ്കാരം എന്നെ പഠിപ്പിക്കണ്ട.

ശരിയാ……അങ്ങനെയുണ്ട്.ഒരു
നിവൃത്തിയും ഇല്ലാഞ്ഞിട്ടാവും.ഒരു ജോലിയുള്ള ചേച്ചി വ്യഭിചരിച്ചു നടക്കുന്ന കഥകൾ വിളമ്പിക്കരുത്.
അവർ അങ്ങനെയായിപ്പോയി.അത്‌ അവരുടെ തെറ്റല്ലല്ലോ.ഹോർമോൺ വ്യതിയാനം കൊണ്ട് ശാരിരികവും മാനസീകവുമായി മാറ്റമുള്ളതു കൊണ്ട് അവർ വീടിനും സമൂഹത്തിനും പുറത്തായി.ഒരു ജോലിയില്ല.കിടക്കുന്നത് എവിടെ, എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്ന് ഇവരെപ്പറ്റി ചിന്തിച്ചു നോക്കിയാൽ അവരുടെ ഭാഗത്താ ന്യായം.പിന്നെ ഒരു സപ്പോർട്ട് കിട്ടിയാൽ,ഒന്നു ചേർത്ത് നിർത്തിയാൽ നല്ലരീതിയിൽ ജീവിക്കും ഇവരൊക്കെ.അതൊന്നും ആരും ചിന്തിക്കില്ല.എന്നിട്ട് പഴി ആ പാവങ്ങൾക്കും.പിന്നെ ഇരുട്ടിനെ മറയാക്കി ഇവരെ തേടിപ്പോകുന്ന കൂട്ടത്തിൽ കെട്ടിയോനും ഇല്ല എന്ന് ഉറപ്പ് വരുത്തിക്ക.

എടാ നീ…… നിന്നെ ഞാൻ…… സുഗുണയുടെ കണ്ട്രോൾ തെറ്റി.

ഒന്നടങ്ങ് സിസ്റ്റർ,പിന്നെ വിളിച്ചല്ലോ ഹിജഡയെന്ന്.ചേച്ചിയുടെ ഹോർമോൺ ലെവൽ ഒന്ന് നോക്ക്.
ചിലപ്പോൾ ടെസ്റ്റോസ്റ്റിറോൺ ലെവല് കൂടുതൽ ആയിരിക്കും.

സീൻ വഷളായിക്കൊണ്ടിരുന്നു.റിനോ
വിടാൻ ഭാവമില്ലാതെ നിൽക്കുന്നു.
അവനെ നന്നായി അറിയുന്ന ജെസ്സി അവനെ പിടിച്ചുമാറ്റി.അർച്ചന സുഗുണയുമായി പുറത്തേക്കും.ഒന്ന് പറഞ്ഞു തണുപ്പിക്കാൻ ജെസ്സി പാട് പെട്ടു.തൊണ്ടവരണ്ടതുകൊണ്ട് അല്പം വെള്ളം കുടിച്ചുകൊണ്ട് ഇരുന്ന
നേരം നോക്കുമ്പോൾ മുന്നിലുണ്ട് വൈഗ,റൂമിന്റെ വാതിൽ ചാരിനിന്ന അവൾ അവൻ കണ്ടതും അകത്തേക്ക് വലിഞ്ഞു.
*****
എന്തിനാ റിനോഷ് ആർക്കും വേണ്ടാത്ത ഞങ്ങൾക്ക് വേണ്ടി….

അപ്പൊ നിങ്ങൾ എന്നെ സുഹൃത്തായി കാണുന്നില്ല അല്ലെ. ആയിരുന്നു എങ്കിൽ ഇങ്ങനെയൊരു ചോദ്യം ഉയരില്ല.

അതല്ല റിനോഷ്.ഒരു നിമിത്തം പോലെ എനിക്ക്‌ കിട്ടിയ സുഹൃത്ത് ആണ് നീ.അധികം കണ്ടിട്ടില്ല.വളരെ കുറച്ചു സമയത്തെ പരിചയം കൊണ്ട്
തന്നെ നീ….. അങ്ങനെയോരാൾ ഞങ്ങൾക്ക് വേണ്ടി ഒരു പ്രശ്നത്തിൽ പെട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *