കല്ല്യാണപെണ്ണ് 7 | KallyanaPennu Part 7
ഷൈനിയുടെ കഥ 2 | Shyniyude Kadha Part 2
രചന: ജംഗിള് ബോയ്സ് | Jungle Boys
Previous Parts

ആദ്യമേ ക്ഷമ ചോദിക്കുന്നു. ഏഴാം പാര്‍ട്ട് തരാന്‍ ഒരുപാട് വൈകി. ഈ കഥ അമിതമായി ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് ഞാന്‍ വീണ്ടും ഈ പാര്‍ട്ട് എഴുതിയത്. 6-ാം പാര്‍ട്ട് മിക്കപേര്‍ക്കും ഇഷ്ടപ്പെട്ടില്ല. ആ കാരണത്താല്‍ ഈ കഥ ഉപേക്ഷിക്കണമെന്ന് തോന്നി. പക്ഷെ, അവസാനം വന്ന ചില കമന്റുകള്‍ എന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചു. അതുകൊണ്ട് പതിവുപോലെ കമന്റ് തന്ന് അഭിപ്രായം അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. എല്ലാവര്‍ക്കും ഹാപ്പി ന്യൂയര്‍ ആശംസകള്‍.
കല്ല്യാണപെണ്ണ് -7
ഷൈനിയുടെ കഥ -2
ജംഗിള്‍ ബോയ്‌സ്
പച്ച ബ്ലൈസും പച്ചയില്‍ വെള്ള പൂക്കളുമുള്ള സാരിയുമുടുത്ത് സ്‌കൂള്‍ ഗേറ്റ് കടന്നു ഓഫീസ് റൂമിലേക്ക് കടക്കുന്ന ഷൈനിയെ കണ്ട് ടീച്ചര്‍ ഗിരിജ: ങാഹാ ഷൈനി സാരിയുടുത്തോ..?
ചിരിച്ചു തലയാട്ടുന്ന ഷൈനി. അങ്ങോട്ടേക്ക് വന്നുകൊണ്ട് കല്ല്യാണി: ടീച്ചര്‍ ഉടുത്തില്ലെങ്കില്‍ ഇവിടുള്ളോര് ഉടുപ്പിക്കില്ലേ..
ഗിരിജ: അത് ശരിയാ.
ഇതുകേട്ട് ഒന്നും മനസിലാവാതെ ഓഫീസ് മുറിയിലിരിക്കുന്ന ഷൈനി. അങ്ങോട്ടേക്ക് വന്ന ഹേമ ടീച്ചര്‍ക്കും ഗിരിജ ടീച്ചര്‍ക്കും ലേഖ ടീച്ചര്‍ക്കും എന്റെ വേഷത്തില്‍ ഞെട്ടല്‍ അനുഭവപ്പെട്ടത് ഞാനറിഞ്ഞു. കൂടെ ഒരു കള്ള ചിരിയും. സമയം പത്താവുന്നു. പ്രാര്‍ത്ഥനയോടെ ക്ലാസ് തുടങ്ങി. എല്‍.കെ.ജിയും യു.കെ.ജിയും കഴിഞ്ഞ് വരുന്ന കുട്ടികളായതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ല. ആദ്യം മുതലേ പഠിപ്പിക്കേണ്ട കാര്യമില്ല. വാക്കുകള്‍ ഓരോന്ന് പറഞ്ഞുകൊടുക്കുന്നതിനിടയില്‍ പ്യൂണ്‍ കല്ല്യാണി അങ്ങോട്ടേക്ക് കയറി വന്നു.
കല്ല്യാണി: ഷൈനി ടീച്ചറെ കരുണാകരന്‍ മാഷ് വിളിക്കണ്ണ്ട്
ഇതുകേട്ട് ഷൈനി ക്ലാസ് റൂമില്‍നിന്ന് ഇറങ്ങാന്‍ തുടങ്ങവെ കല്ല്യാണി: ഇപ്പോള്‍ പോവണമെന്നില്ല ഇന്റര്‍വെല്‍ സമയത്ത് കണ്ടാല്‍ മതി
എന്നു പറഞ്ഞു പോവുന്ന കല്ല്യാണി. എന്തായിരിക്കും എന്നെ കാണണമെന്ന് പറഞ്ഞിട്ടുണ്ടാവുക..? രൂപ ഒരു ലക്ഷമേ കൊടുത്തിട്ടുള്ളൂ. ഇനി നാലുലക്ഷം കൊടുക്കാനുണ്ട്. പക്ഷെ താന്‍ അതുണ്ടാക്കും. അതായിരുന്നു ഷൈനിയുടെ മനസിലെ ആവലാതി. രണ്ട് പിരീയഡ് കഴിഞ്ഞ് ഇന്റര്‍വെല്‍ ആയി. സ്‌കൂളിലെ മുകളിലെ നിലയിലാണ് കരുണാകരന്‍ മാഷ് ഓഫീസ് റൂം. വലിയ ക്ലാസുറൂമുകളൊന്നും അവിടെയില്ല. അവള്‍ അങ്ങോട്ടേക്കുള്ള കോണി കയറി. തുറന്നിട്ട ഓഫീസ് മുറിയിലേക്ക് നോക്കിയപ്പോള്‍ തന്നെ കണ്ട കരുണാകരന്‍ മാഷ്: ങാ വാ ഷൈനി
അങ്ങോട്ടേക്ക് കടന്ന ഷൈനിയുടെ വേഷം കണ്ട് ചിരിക്കുന്ന ഷൈനിയെ നോക്കി കരുണാകരന്‍: ഇരിക്ക്
തനിക്കഭിമുഖമായിരിക്കുന്ന ഷൈനിയെ നോക്കി കരുണാകരന്‍: ഷൈനി സാരിയുടുക്കില്ലാന്ന് ഞാന്‍ കരുതിയത്. പട്ടുപാവാടയും ചുരിദാറും ഇട്ടുനടന്ന കുട്ടിയല്ലേ..?